നിലവിലെ രോഗികളില്‍ 2,596 പേര്‍ സുഖം പ്രാപിച്ചു. രാജ്യവ്യാപകമായി കൊവിഡ് മൂലം മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,37,334 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,07,492 ആയി ഉയര്‍ന്നു.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (covid 19 ) ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം 933 പേരായി കുറഞ്ഞു. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 20,861 പേരാണ്. ഇതിലാണ് 933 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. അതെസമയം 24 മണിക്കൂറിനിടെ 1,376 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

നിലവിലെ രോഗികളില്‍ 2,596 പേര്‍ സുഖം പ്രാപിച്ചു. രാജ്യവ്യാപകമായി കൊവിഡ് മൂലം മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,37,334 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,07,492 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 8,981 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.95 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമായി. 24 മണിക്കൂറിനിടെ 93,492 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 391, ദമ്മാം 105, ജിദ്ദ 91, ജിസാന്‍ 53, മക്ക 48, മദീന 46, അബഹ 41 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 6,00,26,981 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 2,58,35,592 ആദ്യ ഡോസും 2,40,24,474 രണ്ടാം ഡോസും 1,01,66,915 ബൂസ്റ്റര്‍ ഡോസുമാണ്.

സൗദി അറേബ്യയിലെ ഓഫീസുകളിലും പള്ളികളിലും ഷോര്‍ട്സ് ധരിച്ച് പ്രവേശിച്ചാല്‍ പിഴ

റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) പള്ളികളിലും സര്‍ക്കാര്‍ ഓഫീസുകളിലും (Mosques and Government Offices) ഷോര്‍ട്സ് ധരിച്ച് (Wearing shorts) പ്രവേശിച്ചാല്‍ ഇനി മുതല്‍ പിഴ ലഭിക്കും. 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയായിരിക്കും പിഴ. ഇതുമായി ബന്ധപ്പെട്ട നിയമാവലിയിലെ ഭേദഗതി സൗദി ആഭ്യന്തര മന്ത്രി (Minister for Interior) കഴിഞ്ഞ ദിവസം അംഗീകരിച്ചു.

പള്ളികളിലും സര്‍‌ക്കാര്‍‌ ഓഫീസുകളിലും ഒഴികെ പൊതു സ്ഥലങ്ങളില്‍ ഷോര്‍ട്സ് ധരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമല്ല. രാജ്യത്തെ പൊതു അഭിരുചിയുമായി ബന്ധപ്പെട്ട നിയമാവലിയില്‍ നേരത്തെ 19 നിയമലംഘനങ്ങളും അവയ്‍ക്കുള്ള ശിക്ഷകളുമാണ് ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനോടൊപ്പമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളിലും പള്ളികളിലും ഷോര്‍ട്സ് ധരിക്കുന്നതിനുള്ള പിഴ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

സൗദി ആഭ്യന്തര മന്ത്രി അബ്‍ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്റെ അംഗീകാരത്തോടെ 2019ലാണ് രാജ്യത്ത് ഇത്തരമൊരു നിയമാവലി പ്രാബല്യത്തില്‍ വന്നത്. ഇതില്‍ ഉള്‍പ്പെടുന്ന നിയമലംഘനങ്ങള്‍ക്ക് 50 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെയാണ് പിഴ. ജനവാസ മേഖലകളില്‍ വലിയ ശബ്‍ദത്തില്‍ പാട്ട് വെയ്‍ക്കല്‍, വളര്‍ത്തുമൃഗങ്ങളുടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതിരിക്കല്‍, സഭ്യതയ്‍ക്ക് നിരക്കാത്ത വസ്‍ത്രം ധരിക്കല്‍, സഭ്യതയില്ലാത്ത പെരുമാറ്റം തുടങ്ങിയ തരത്തിലുള്ള നിയമലംഘനങ്ങളാണ് ഈ നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.