ആകെ മരണസംഖ്യ 9,261 ആയി. രോഗബാധിതരില്‍ 4,326 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 104 പേര്‍ ഗുരുതരാവസ്ഥയിലാണ്.

റിയാദ്: സൗദി അറേബ്യയില്‍ 147 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 277 പേര്‍ സുഖംപ്രാപിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 811,034 ആയി. ആകെ രോഗമുക്തരുടെ എണ്ണം 797,447 ആയി ഉയര്‍ന്നു. 

ആകെ മരണസംഖ്യ 9,261 ആയി. രോഗബാധിതരില്‍ 4,326 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 104 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 8,504 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 44, ജിദ്ദ 33, ദമ്മാം 17, മദീന 6, മക്ക 6, അബ്ഹ 5, ഹുഫൂഫ് 4, ജീസാന്‍ 3, ദഹ്‌റാന്‍ 3, ഖര്‍ജ് 3, ബുറൈദ 2, ഖമീസ് മുശൈത്ത് 2, നജ്‌റാന്‍ 2, ഖോബാര്‍ 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

ജിദ്ദയില്‍ ചേരിവികസനത്തിനായി കുടിയൊഴിപ്പിച്ച 14,156 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി

ഉംറ വിസയിൽ സൗദിയിൽ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏത് വിമാനത്താവളത്തിലും ഇറങ്ങാം 

റിയാദ്: സൗദി അറേബ്യയില്‍ ഉംറ വിസയില്‍ എത്തുന്ന തീർഥാടകന് രാജ്യത്തെ എവിടെയും സഞ്ചരിക്കാം. രാജ്യത്തെ എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താവളിലൂടെയും സഞ്ചരിക്കാനും ഇവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു.

സൗദിയിൽ തൊഴിൽ നിയമം ലംഘിച്ച ഒമ്പത് റിക്രൂട്ട്മെന്റ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കി

പുതിയ ഉംറ സീസണിൽ തീർഥാടകന് രാജ്യത്തെവിടെയും സഞ്ചരിക്കാനാകുമെന്ന് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യയിലേക്ക് വരാനും പോകാനും രാജ്യത്തെ ഏത് വിമാനത്താവളവും ഉപയോഗിക്കാം.