ആകെ രോഗമുക്തരുടെ എണ്ണം 795,756 ആയി ഉയര്‍ന്നു. രാജ്യത്ത് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 9,252 ആയി. രോഗബാധിതരില്‍ 4,952 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 467 പേര്‍ കൂടി സുഖംപ്രാപിച്ചു. അതെസമയം 24 മണിക്കൂറിനിടെ പുതുതായി 288 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 809,960 ആയി.
ആകെ രോഗമുക്തരുടെ എണ്ണം 795,756 ആയി ഉയര്‍ന്നു. രാജ്യത്ത് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 9,252 ആയി. രോഗബാധിതരില്‍ 4,952 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 124 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 12,225 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 68, ജിദ്ദ 45, ദമ്മാം 23, ത്വാഇഫ് 12, മദീന 11, അല്‍ബാഹ 10, മക്ക 9, തബൂക്ക് 8, ജീസാന്‍ 8, അബ്ഹ 7, ഹുഫൂഫ് 6, ദഹ്‌റാന്‍ 5, ഹാഇല്‍ 4, ബുറൈദ 4, നജ്‌റാന്‍ 4, ബല്‍ജുറൈഷി 4, ഖമീസ് മുശൈത്ത് 3, ഖോബാര്‍ 3, മന്‍ദഖ് 3, അറാര്‍ 2, അബൂ അരീഷ് 2, യാംബു 2, ഉനൈസ 2, ജുബൈല്‍ 2, അല്‍നമാസ് 2, ഹഫര്‍ അല്‍ബാത്വിന്‍ 2, അല്‍ഖര്‍ജ് 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Read Also- സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സൗദിയില്‍ അഴിമതി നടത്തിയതിന് 78 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
റിയാദ്: സൗദി അറേബ്യയില്‍ അഴിമതി നടത്തിയ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പിടിയില്‍. കൈക്കൂലി, വ്യാജരേഖ ചമയ്ക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളിലേര്‍പ്പെട്ട 78 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് സൗദി അഴിമതി വിരുദ്ധ അതോറിറ്റിയായ 'നസഹ' അറിയിച്ചു.
Read Also- മനുഷ്യക്കടത്തിനെതിരെ സൗദി; 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും ശിക്ഷ
പ്രതിരോധം, ആഭ്യന്തരം, ആരോഗ്യം, നീതിന്യായം, വിദ്യാഭ്യാസം, മുനിസിപ്പല്‍-ഗ്രാമകാര്യ-ഭവനനിര്‍മാണം എന്നീ ആറ് മന്ത്രാലയങ്ങളില്‍ ജോലി ചെയ്തിരുന്നവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ചിലരെ ജാമ്യത്തില്‍ വിട്ടു. ഇതിന് പുറമെ 116 പേരെ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. കൈക്കൂലി, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ ഭരണപരമായ അഴിമതിയും കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ളവ സാമ്പത്തിക കുറ്റകൃത്യവുമായാണ് കണക്കാക്കുന്നതെന്ന് 'നസഹ' വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഏറെ ഗൗരവമുള്ള കുറ്റകൃത്യങ്ങളാണ് നിരീക്ഷണങ്ങളില്‍ കണ്ടെത്തിയത്.
