ആകെ മരണസംഖ്യ 9,237 ആയി ഉയര്‍ന്നു. രോഗബാധിതരില്‍ 7,438 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 144 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 24 മണിക്കൂറിനിടെ പുതുതായി 476 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 476 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 806,877 ആയി. ആകെ രോഗമുക്തരുടെ എണ്ണം 790,202 ആയി ഉയര്‍ന്നു. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.
ആകെ മരണസംഖ്യ 9,237 ആയി ഉയര്‍ന്നു. രോഗബാധിതരില്‍ 7,438 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 144 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 15,211 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 129, ജിദ്ദ 77, ദമ്മാം 36, മക്ക 22, മദീന 18, ത്വാഇഫ് 13, അബ്ഹ 12, ഹുഫൂഫ് 12, ജീസാന്‍ 10, ബുറൈദ 8, അല്‍ബഹ 8, തബൂക്ക് 6, ഹാഇല്‍ 6, ദഹ്‌റാന്‍ 6, നജ്‌റാന്‍ 5, ഖമീസ് മുശൈത്ത് 4, ഉനൈസ 4, ജുബൈല്‍ 4, ഖോബാര്‍ 3, അബൂ അരീഷ് 3, യാംബു 3, സറാത് ഉബൈദ 3, ബല്‍ജുറൈഷി 3 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 66,700,629 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,713,922 ആദ്യ ഡോസും 25,082,132 രണ്ടാം ഡോസും 14,904,575 ബൂസ്റ്റര്‍ ഡോസുമാണ്.
ദുബൈയിലെ പൊതുസ്ഥലത്ത് അടിപിടി; വീഡിയോ വൈറലായതിന് പിന്നാലെ ഏഴ് പ്രവാസികള്‍ അറസ്റ്റില്‍
സൗദി അറേബ്യയില്‍ വന്യമൃഗങ്ങളെ വില്‍പന നടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍
റിയാദ്: സൗദി അറേബ്യയില്‍ വന്യമൃഗങ്ങളെ വില്‍പന നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളടക്കം ഇയാളുടെ ശേഖരത്തിലുണ്ടായിരുന്നു. തായിഫില്‍ നിന്ന് സൗദി പൗരനെ അറസ്റ്റ് ചെയ്‍തതെന്ന് പരിസ്ഥിതി സുരക്ഷാ സേന അറിയിച്ചു.
പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് തുടര്‍ നടപടികള്‍ സ്വീകരിക്കാനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇയാള്‍ കൈവശം വെച്ചിരുന്ന മൃഗങ്ങളെ നാഷണല്‍ വൈല്‍ഡ് ലൈഫ് സെന്റര്‍ ഏറ്റെടുത്തു. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് സൗദി അറേബ്യയില്‍ മൂന്ന് കോടി റിയാല്‍ വരെ പിഴയും പത്ത് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.
പരിസ്ഥിതിയെയും വന്യമൃഗങ്ങളെയും സംബന്ധിക്കുന്ന കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ വിവരമറിയിക്കണമെന്ന് പരിസ്ഥിതി സുരക്ഷാ സേന പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മക്ക, റിയാദ് പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റ് പ്രവിശ്യകളില്‍ 999, 996 എന്നീ നമ്പറുകളിലുമാണ് വിവരം അറിയിക്കേണ്ടത്.
