ആകെ രോഗമുക്തരുടെ എണ്ണം 7,52,316 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,148 ആയി. രോഗബാധിതരിൽ 6,415 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 80 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു. 24 മണിക്കൂറിനിടെ 667 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിലെ രോഗികളിൽ 518 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,68,079 ആയി.
ആകെ രോഗമുക്തരുടെ എണ്ണം 7,52,316 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,148 ആയി. രോഗബാധിതരിൽ 6,415 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 80 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 28,711 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് 184, ജിദ്ദ 150, ദമ്മാം 57, മക്ക 49, മദീന 30, ത്വാഇഫ് 23, അബഹ 21, ഹുഫൂഫ് 15, അൽ ബാഹ 9, ദഹ്റാൻ 7, അൽഖോബാർ 6, തബൂക്ക്, ബുറൈദ, ജീസാൻ, അൽഖർജ് 5 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 65,786,492 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,593,345 ആദ്യ ഡോസും 24,953,738 രണ്ടാം ഡോസും 14,239,409 ബൂസ്റ്റർ ഡോസുമാണ്.
നാളെ മുതല്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍; ജോലി സ്ഥലങ്ങളില്‍ പരിശോധന
സൗദിയില്‍ 18 കിലോയിലധികം ലഹരിമരുന്ന് പിടികൂടി
റിയാദ്: സൗദി അറേബ്യയിലെ സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ലഹരിമരുന്ന് കടത്താനുള്ള മൂന്ന് ശ്രമങ്ങള്‍ പരാജയപ്പെടുത്തി. 18 കിലോയിലധികം ഡി-മെറ്റാംഫെറ്റാമൈന്‍ ആണ് പിടിച്ചെടുത്തത്.
അല്‍ ബതാ തുറമുഖങ്ങളിലൂടെയും മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലൂടെയും രാജ്യത്തേക്ക് എത്തിയ ചരക്കുകളില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലാണ് ആദ്യ ലഹരി കടത്ത് ശ്രമം പരാജയപ്പെടുത്തിയത്. യാത്രക്കാരന്റെ ബാഗില്‍ ഒളിപ്പിച്ച് 6.9 കിലോഗ്രാം ഡി-മെറ്റാംഫെറ്റാമൈന്‍ ആണ് പിടിച്ചെടുത്തത്.
അല്‍ ബതാ അതിര്‍ത്തി കടന്നെത്തിയ 1.7 കിലോഗ്രാം ഡി-മെറ്റാംഫെറ്റാമൈന്‍ ആണ് പിടികൂടിയത്. യാത്രക്കാരന്റെ ശരീരത്തിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. സെറാമിക്‌സ് കൊണ്ടുവരുന്ന ട്രക്കില്‍ ഒളിപ്പിച്ച 10.114 കിലോഗ്രാം ഡി-മെറ്റാംഫെറ്റാമൈനും അധികൃതര്‍ പിടിച്ചെടുത്തു.
