രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,877 പേരില്‍ 31 പേരുടെ നില ഗുരുതരമാണ്.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി 80 പേര്‍ക്ക് കൂടി കൊവിഡ് (Covid 19)സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 92 പേര്‍ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടയില്‍ കൊവിഡ് മൂലം രണ്ട് മരണമുണ്ടാെയന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 550,622 ആയി. ആകെ രോഗമുക്തി കേസുകള്‍ 539,885 ആണ്. അതോടെ ആെക മരണസംഖ്യ 8,860 ആയി. ഇന്ന് രാജ്യത്ത് ആകെ 32,250,028 കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തി.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,877 പേരില്‍ 31 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 48,285,022 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,843,596 എണ്ണം ആദ്യ ഡോസ് ആണ്. 22,891,349 എണ്ണം സെക്കന്‍ഡ് ഡോസും. 1,728,423 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 550,077 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 31, ജിദ്ദ 14, മക്ക 10, ദമ്മാം 4, മദീന 3, ഹുഫൂഫ് 3, തബൂക്ക് 2, മറ്റ് 13 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. 

ഖത്തറില്‍ നാലു പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ദോഹ: ഖത്തറില്‍ നാലു പേര്‍ക്ക് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ (Omicron)സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം(Ministry of Public Health) അറിയിച്ചു. വിദേശ യാത്രയ്ക്ക് ശേഷം ഖത്തറിലേക്ക് (Qatar)മടങ്ങിയ പൗരന്മാരിലും താമസക്കാരിലുമാണ് ഒമിക്രോണ്‍ കണ്ടെത്തിയത്.

ഒമിക്രോണ്‍ സ്ഥിരീകരിച്ച നാല് പേരില്‍ മൂന്നു പേരും വാക്‌സിന്‍ രണ്ട് ഡോസ് എടുത്തവരാണെന്നും രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവരാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. നാലാമത്തെ വ്യക്തി വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. നാലുപേരും പ്രത്യേക ക്വാറന്റീന്‍ നിബന്ധനകള്‍ പാലിച്ച് കഴിയുകയാണ്. ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 
ഇവര്‍ സുഖം പ്രാപിക്കുകയും നെഗറ്റീവാകുകയും ചെയ്യുന്നതു വരെ ക്വാറന്റീന്‍ തുടരും.