ആകെ മരണസംഖ്യ 9,165 ആയി. രോഗബാധിതരില്‍ 8,511 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 90 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

റിയാദ്: സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടയില്‍ 955 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 658 പേര്‍ സുഖം പ്രാപിച്ചു. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,75,205 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,57,529 ആയി ഉയര്‍ന്നു. 

ആകെ മരണസംഖ്യ 9,165 ആയി. രോഗബാധിതരില്‍ 8,511 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 90 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 32,887 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 349, ജിദ്ദ 151, ദമ്മാം 96, മക്ക 43, മദീന 37, ഹുഫൂഫ് 34, ത്വാഇഫ് 22, അബഹ 16, ദഹ്‌റാന്‍ 13, അല്‍ഖര്‍ജ് 13, ബുറൈദ 10, ജീസാന്‍ 10 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 66,302,643 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,656,125 ആദ്യ ഡോസും 25,019,134 രണ്ടാം ഡോസും 14,627,384 ബൂസ്റ്റര്‍ ഡോസുമാണ്.

സൗദിയിലേക്ക് പറന്നത് ബ്യൂട്ടീഷൻ ജോലിക്ക്, എത്തിയത് സ്വദേശി വീട്ടിലെ അടുക്കളയിൽ; ദുരിതകാലം താണ്ടി നാട്ടിലേക്ക്

ഹജ്ജിന് എത്തിയ മലയാളി മദീനയിൽ നിര്യാതനായി 

റിയാദ്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് എത്തിയ മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി. കരിമ്പനക്കൽ അബൂബക്കർ ഹാജി (58) ആണ് മദീനയിൽ നിര്യാതനായത്. മലപ്പുറം ജില്ലയിലെ വളാഞ്ചേരി കരേകാട് സ്വദേശിയാണ്. സഹോദരിമാരായ പാത്തുമ്മ കുട്ടി, കുഞ്ഞാമിക്കുട്ടി എന്നിവരും ഹജ്ജിനായി അദ്ദേഹത്തിന്റെ കൂടെയുണ്ട്. 

ജൂൺ അഞ്ചിന് പുറപ്പെട്ട സൗദി എയർലൈൻസിന്റെ എസ് വി 5743 വിമാനത്തിലാണ് അബൂബക്കർ ഹാജി മദീനയിലെത്തിയത്. മൃതദേഹം മദീനയിൽ ഖബറടക്കം നടത്തുന്നത്തിനുള്ള നടപടികൾ ഹജ്ജ് വളന്റിയർമാരുടെയും കേരളത്തിൽ നിന്നും എത്തിയ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടക്കുന്നു.