രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 809,672 ആയി. ആകെ രോഗമുക്തരുടെ എണ്ണം 795,289 ആയി ഉയര്‍ന്നു. രാജ്യത്ത് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.
റിയാദ്: സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധന. 24 മണിക്കൂറിനിടെ പുതുതായി 223 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. രോഗംബാധിച്ച് ചികിത്സയിലിരിക്കുന്നവരില്‍ 445 പേര്‍ സുഖം പ്രാപിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 809,672 ആയി. ആകെ രോഗമുക്തരുടെ എണ്ണം 795,289 ആയി ഉയര്‍ന്നു. രാജ്യത്ത് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 9,251 ആയി. രോഗബാധിതരില്‍ 5,132 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 124 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 10,603 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 66, ജിദ്ദ 44, ദമ്മാം 22, മദീന 10, മക്ക 9, ഹുഫൂഫ് 7, ദഹ്‌റാന്‍ 6, ബുറൈദ 5, അബ്ഹ 5, ഹാഇല്‍ 3, ത്വാഇഫ് 3, അല്‍ബാഹ 3, അല്‍ബാഹ 3, ജീസാന്‍ 3, നജ്‌റാന്‍ 3, അല്‍ഖര്‍ജ് 3, വാദി ദവാസിര്‍ 3, ഖമീസ് മുശൈത്ത് 2, സാറാത് അബീദ 2, ഉനൈസ 2, ജുബൈല്‍ 2, ബല്‍ജുറൈഷി 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സൗദിയില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടരുന്നു; 12,632 പേര്‍ പിടിയില്‍
സൗദി അറേബ്യയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു
റിയാദ്: ഇടിമിന്നലേറ്റ് സൗദി അറേബ്യയിൽ യുവതി മരിച്ചു. തെക്ക് പടിഞ്ഞാറൻ സൗദിയിലെ ജിസാൻ പ്രദേശത്തെ അയ്ദാബീ പ്രവിശ്യയിലായിരുന്നു സംഭവം. സഹോദരിക്ക് പരിക്കേറ്റു. 27 വയസ്സുള്ള മകൾ മരിച്ചെന്നും 22 വയസുള്ള മറ്റൊരു മകൾക്ക് പരിക്കേറ്റെന്നും ഇരുവരുടേയും പിതാവ് മുഹമ്മദുൽ ഗസ്‌വാനി പറഞ്ഞു.
ശക്തമായ മഴയും കാറ്റുമുണ്ടായ സമയത്ത് ഇവർ വീട്ടിലായിരുന്നുവെന്നും തുടർന്നുണ്ടായ ഇടിമിന്നലിലാണ് അപകടം ഉണ്ടായതെന്നും പിതാവ് പറയുന്നു. ഇരുവരേയും ഉടനെ അയ്ദാബി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ ആശുപത്രിയിൽ എത്തുന്നതിനെ മുമ്പേ മരിച്ചു.
