ചികിത്സയില്‍ കഴിയുന്നവരില്‍ 298 പേര്‍ സുഖംപ്രാപിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 811,217 ആയി.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചുള്ള മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതെസമയം പുതുതായി 183 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 

ചികിത്സയില്‍ കഴിയുന്നവരില്‍ 298 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 811,217 ആയി. ആകെ രോഗമുക്തരുടെ എണ്ണം 797,745 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,261 ആയി. രോഗബാധിതരില്‍ 4,211 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 106 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 

ജിദ്ദയില്‍ ചേരിവികസനത്തിനായി കുടിയൊഴിപ്പിച്ച 14,156 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി

24 മണിക്കൂറിനിടെ 9,552 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 51, ജിദ്ദ 30, ദമ്മാം 13, തബൂക്ക് 6, മദീന 6, മക്ക 6, ത്വാഇഫ് 6, ജീസാന്‍ 6, ബുറൈദ 4, അല്‍ബാഹ 4, ദഹ്‌റാന്‍ 4, ഹാഇല്‍ 3, അബ്ഹ 3, നജ്‌റാന്‍ 3, ഖോബാര്‍ 3, ഹുഫൂഫ് 3, ബല്‍ജുറൈഷി 3, അറാര്‍ 2, ഖമീസ് മുശൈത്ത് 2, അബൂ അരീഷ് 2, ജുബൈല്‍ 2, ഖര്‍ജ് 2, എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

സൗദിയില്‍ ട്രെയിനുകളോടിക്കാന്‍ 31 വനിതാ ലോക്കോ പൈലറ്റുമാര്‍

റിയാദ് വിമാനത്താവളത്തിലെ വിവരങ്ങള്‍ വാട്‌സ് ആപ് വഴി സൗകര്യം

റിയാദ്: റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തിലെ വാട്‌സ് ആപ്പിലൂടെ വിവരങ്ങള്‍ അറിയാന്‍ സൗകര്യം. വാട്‌സ് ആപ്പിലൂടെ അന്വേഷണം നടത്തുന്ന യാത്രക്കാര്‍ക്ക് ഉടനടി മറുപടി ലഭിക്കുകയും ചെയ്യുന്നു.

ഈ സേവനത്തിലൂടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. വിമാന സര്‍വിസുകളുടെ എല്ലാ വിവരങ്ങളും ഇതിലൂടെ അറിയാന്‍ സാധിക്കും. വിമാനത്താവളത്തിലെ സൗകര്യങ്ങള്‍, ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍, രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും അറിയാം. 

വിമാനങ്ങളെ കുറിച്ചുള്ള അറിയിപ്പുകളും ഇതിലൂടെ ലഭ്യമാവും. ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സഹാവും ഇതിലൂടെ ലഭിക്കും. നഷ്ടപ്പെട്ട ബാഗേജ് റിപ്പോര്‍ട്ട് ചെയ്യാനും വിമാനത്താവളത്തില്‍ നിന്നുള്ള മറ്റു സേവനങ്ങള്‍ ലഭിക്കാനും ഇതു സഹായിക്കും. +966 9200 20090 എന്ന നമ്പറിലാണ് റിയാദ് എയപ്പോര്‍ട്ട് വാട്‌സ് ആപ്പ് സേവനം ലഭിക്കുക. രാവിലെ എട്ട് മുതല്‍ രാത്രി 11.59 വരെ വാട്‌സ് ആപ് സേവനം ലഭിക്കും.