രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 5,51,210 ആയി. ആകെ രോഗമുക്തി കേസുകള്‍ 5,30,284 ആണ്. ആെക മരണസംഖ്യ 8,865 ആയി.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) ആശങ്കയ്ക്കിടയാക്കി പുതിയ കൊവിഡ് (Covid )കേസുകള്‍ വീണ്ടും 200ന് മുകളില്‍. പുതുതായി 222 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. അതെസമയം രോഗമുക്തി ഉയരുന്നത് ആശ്വാസവുമാകുന്നു. നിലവിലെ രോഗികളില്‍ 106 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം(Saudi Health Ministry) അറിയിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 5,51,210 ആയി. ആകെ രോഗമുക്തി കേസുകള്‍ 5,30,284 ആണ്. ആെക മരണസംഖ്യ 8,865 ആയി. ഇന്ന് രാജ്യത്ത് ആകെ 32,471,081 കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 2,061 പേരില്‍ 28 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 48,587,428 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,893,904 എണ്ണം ആദ്യ ഡോസ് ആണ്. 22,971,482 എണ്ണം സെക്കന്‍ഡ് ഡോസും. 1,730,339 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 722,042 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 77, ജിദ്ദ 38, മക്ക 26, ദമ്മാം 19, ഹുഫൂഫ് 12, മദീന 4, തായിഫ് 4, മുബറസ് 3, തബൂക്ക്, അബഹ, ഖോബാര്‍, ദവാദ്മി, യാംബു, ഖത്വീഫ്, അല്‍ഉല, വാദിദവാസിര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതവും മറ്റ് 23 സ്ഥലങ്ങളില്‍ ഓരോ രോഗികളും.