രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,76,890 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,58,821 ആയി ഉയര്‍ന്നു.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. 753 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 633 പേര്‍ സുഖം പ്രാപിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,76,890 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,58,821 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,170 ആയി. രോഗബാധിതരില്‍ 8,899 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 98 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

നിശ്ചിത സമയത്തിനകം രാജ്യം വിടാത്ത വിദേശ വാഹനങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് സൗദി

ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 25,999 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 295, ജിദ്ദ 121, ദമ്മാം 98, മക്ക 32, ഹുഫൂഫ് 30, മദീന 25, അബഹ 18, ത്വാഇഫ് 21, ദഹ്‌റാന്‍ 11, അല്‍ഖര്‍ജ് 10, ബുറൈദ 8, ഖമീസ് മുശൈത്ത് 7, ജീസാന്‍ 13, തബൂക്ക്, അല്‍ബാഹ, അല്‍ഖോബാര്‍ 7 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകരുടെ അപേക്ഷ നാലു ലക്ഷം കടന്നു

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയ്ക്ക് അകത്ത് നിന്നുള്ള സ്വദേശി, വിദേശി തീര്‍ത്ഥാടക അപേക്ഷകരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. ഹജ്ജ്, ഉംറ മന്ത്രാലയ ഔദ്യോഗിക വക്താവ് ഹിഷാം അല്‍ സഈദ് ആണ് ഇക്കാര്യം അറിയിച്ചത്. 

ഒന്നര ലക്ഷം പേര്‍ക്കാണ് ഈ വര്‍ഷം സൗദിയില്‍ നിന്ന് ഹജ്ജ് നിര്‍വ്വഹിക്കാന്‍ അവസരമുണ്ടാകുക. ഈ മാസം മൂന്ന് മുതലാണ് ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. https://localhaj.haj.gov.sa/LHB/pages/signup.xhtml എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. രജിസ്റ്റർ ചെയ്തവരിൽ നിന്നും ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയായിരിക്കും തീർത്ഥാടകരെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർ ഇത് സംബന്ധിച്ച അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് 48 മണിക്കൂറിനുള്ളിൽ പണം അടക്കേണ്ടി വരും.