രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,47,436 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,27,544 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,008 ആയി. രോഗബാധിതരില്‍ 10,884 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) കൊവിഡ് (covid 19) ബാധിച്ച് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ പുതുതായി 317 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 668 പേര്‍ സുഖം പ്രാപിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,47,436 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,27,544 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,008 ആയി. രോഗബാധിതരില്‍ 10,884 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 422 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.33 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമായി. 24 മണിക്കൂറിനിടെ 50,015 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 92, ജിദ്ദ 32, ദമ്മാം 20, മദീന 19, അബഹ 18, മക്ക 12 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 6,13,71,133 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 2,60,24,197 ആദ്യ ഡോസും 2,42,84,039 രണ്ടാം ഡോസും 1,10,62,897 ബൂസ്റ്റര്‍ ഡോസുമാണ്.

സൗദിയില്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 13,771 നിയമലംഘകര്‍ അറസ്റ്റില്‍

വസ്‍ത്രങ്ങള്‍ക്കിടയിലും കളിപ്പാട്ടത്തിലും മയക്കുമരുന്ന്; രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു

മനാമ: ബഹ്റൈനിലേക്ക് (Bahrain) മയക്കുമരുന്ന് കൊണ്ടുവരാന്‍ ശ്രമിച്ച രണ്ട് വിദേശികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു (Two foreigners jailed). 33ഉം 36ഉം വയസ് പ്രായമുള്ള ഇവര്‍ കഞ്ചാവും ക്രിസ്റ്റല്‍ മെത്തുമാണ് (marijuana and crystal meth) വിമാന മാര്‍ഗം കൊണ്ടുവന്നതെന്ന് ഹൈ ക്രിമനല്‍ കോടതിയുടെ (High Criminal Court) രേഖകള്‍ വ്യക്തമാക്കുന്നു. ഷര്‍ട്ടുകളിലും കളിപ്പാട്ടങ്ങളിലും ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.

മയക്കുമരുന്ന് കൊണ്ടുവന്നുവെന്ന് ഇരുവരും സമ്മതിച്ചു. എന്നാല്‍ മറ്റൊരാളുടെ നിര്‍ദേശ പ്രകാരമാണ് ഇത് ചെയ്‍തതെന്നും ഇയാള്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് സാധനങ്ങള്‍ കൊണ്ടുവെയ്‍ക്കുക മാത്രമായിരുന്നു തങ്ങളുടെ ജോലി എന്നും ഇവര്‍ പറഞ്ഞു. കേസിലെ പ്രധാന പ്രതിയായ 36 വയസുകാരന് 15 വര്‍ഷം ജയില്‍ ശിക്ഷയും സഹായം ചെയ്‍തുകൊടുത്ത രണ്ടാം പ്രതിക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയുമാണ് കോടതി വിധിച്ചത്. 

സൗദി അറേബ്യയില്‍ പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്

വസ്‍ത്രങ്ങളിലും കളിപ്പാട്ടത്തിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് ഇവര്‍ പ്രോസിക്യൂഷന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഒരു ഷര്‍ട്ടില്‍ ഒളിപ്പിച്ച നിലയില്‍ 550 ഗ്രാം കഞ്ചാവ് അധികൃതര്‍ കണ്ടെടുത്തത്. എന്നാല്‍ മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരന്മാര്‍ തങ്ങളല്ലെന്ന് ഇരുവരും വാദിച്ചു. 

നിശ്ചയിച്ച സ്ഥലത്ത് സാധനങ്ങള്‍ എത്തിക്കുക മാത്രമാണ് തങ്ങളുടെ ജോലി. അജ്ഞാതനായ ഒരു വ്യക്തി അവിടെ നിന്ന് അത് ശേഖരിക്കും. ഇയാളെക്കുറിച്ച് ഒന്നും അറിയില്ല. എത്തിക്കേണ്ട സാധനങ്ങളും ഇതുപോലെയാണ് തങ്ങള്‍ക്ക് ലഭിച്ചിരുന്നതെന്നും ഇവര്‍ മൊഴി നല്‍കി. അജ്ഞാതമായ നമ്പറുകളില്‍ നിന്നാണ് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതെന്നും ഇവരുടെ മൊഴിയിലുണ്ട്.