ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിൽ ഉൽപ്പന്നങ്ങളിൽ കീടനാശിനികളും മാലിന്യങ്ങളും അടങ്ങിയിട്ടില്ലെന്ന്, അംഗീകൃത ലബോറട്ടറികളുടെ കമ്മീഷന്റെ വ്യവസ്ഥയ്ക്കും മാനദണ്ഡങ്ങൾക്കും വിധേയമായി ഉറപ്പു വരുത്തേണ്ടതിനാണ് നടപടി സ്വീകരിക്കുന്നത്.

റിയാദ്: ഇന്ത്യയിൽ പാചകം ചെയ്ത ഭക്ഷ്യവസ്തുക്കൾക്ക് സൗദിയിൽ വിലക്കേർപ്പെടുത്തിയതായി റിയാദ് ചേംബർ ഓഫ് കോമേഴ്‌സ് അറിയിച്ചു. അംഗീകൃത ലബോറട്ടറികളിൽ നിന്ന് പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തിയ സർട്ടിഫിക്കറ്റ് സമർപ്പിക്കാതെ ഭക്ഷ്യ വസ്‌തുക്കളുടെ കാർഗോയ്ക്ക് ഇനിമുതൽ അനുമതി നൽകില്ലെന്ന് ചേംബർ ഓഫ് കോമേഴ്‌സ് സർക്കുലറിൽ വ്യക്തമാക്കി.