അമേരിക്കയിലെ സൗദി അംബാസഡറുടേതുള്‍പ്പെടെയുള്ള ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം ഇന്നലെയാണ് അന്തരിച്ചത്.

റിയാദ്: സൗദി രാജകുടുംബാംഗം അബ്‍ദുല്ല ബിന്‍ ഫൈസല്‍ ബിന്‍ തുര്‍കി ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന്‍ അന്തരിച്ചു. അമേരിക്കയിലെ സൗദി അംബാസഡറുടേതുള്‍പ്പെടെയുള്ള ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം ഇന്നലെയാണ് അന്തരിച്ചത്.

രാജകുടുംബാംഗത്തിന്റെ നിര്യാണത്തില്‍ അറബ് രാഷ്ട്രത്തലവന്മാര്‍, സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെ അനുശോചനം അറിയിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി ഭരണാധികാരിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ തുടങ്ങിയവര്‍ സൗദി രാജാവിന് അനുശോചന സന്ദേശങ്ങളയച്ചു.