200 കണ്ടെയ്‌നറുകളിൽ അവിടെയുള്ള ആശുപത്രികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള മരുന്നുകളും മെഡിക്കൽ സാമഗ്രികളുമാണ്. 100 കണ്ടെയ്നറുകളിൽ അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ, പൊടിച്ച ശിശു ഫോർമുല, അഭയ സാമഗ്രികൾ എന്നിവയാണ്.

റിയാദ്: ഗാസയിലെ ജനങ്ങൾക്ക് ആശ്വാസമേകാൻ സൗദിയിൽനിന്ന് ദുരിതാശ്വാസ സഹായങ്ങളുമായി മൂന്നാമത്തെ കപ്പൽ പുറപ്പെട്ടു. ജിദ്ദയിൽ നിന്ന് ഇൗജിപ്തിലെ സെയ്ദ് തുറമുഖത്തേക്കാണ് 1,246 ടൺ ഭാരമുള്ള 300 വലിയ കണ്ടെയ്‌നറുകളുമായി കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിെൻറ മൂന്നാമത്തെ ദുരിതാശ്വാസ കപ്പൽ പുറപ്പെട്ടത്.

200 കണ്ടെയ്‌നറുകളിൽ അവിടെയുള്ള ആശുപത്രികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള മരുന്നുകളും മെഡിക്കൽ സാമഗ്രികളുമാണ്. 100 കണ്ടെയ്നറുകളിൽ അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ, പൊടിച്ച ശിശു ഫോർമുല, അഭയ സാമഗ്രികൾ എന്നിവയാണ്. നേരത്തെ രണ്ട് കപ്പലുകളിലായി ടൺ കണക്കിന് വസ്തുക്കളാണ് ഗാസയിലേക്ക് അയച്ചത്. വിമാനമാർഗം സഹായമെത്തിക്കുന്നതും തുടരുകയാണ്. 24 വിമാനങ്ങൾ ഇതിനകം സഹായവുമായി സൗദിയിൽനിന്ന് ഇൗജിപ്തിലെ അരീഷ് വിമാനത്താളവത്തിയിട്ടുണ്ട്. പ്രതിസന്ധികളിലും ദുരിതങ്ങളിലും ഫലസ്തീൻ ജനതയ്ക്കൊപ്പം നിൽക്കുന്നതിെൻറ ഭാഗമാണിത്.

Read Also -  ആറ് സംഖ്യകളില്‍ അഞ്ചും 'മാച്ച്'; നിനച്ചിരിക്കാതെ ഭാഗ്യമെത്തി, സുദര്‍ശന്‍ നേടിയത് 22,66,062 രൂപ

ഗാസയിൽ ശാശ്വത വെടിനിർത്തൽ വേണമെന്ന് സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയുടെ സന്ദേശം വ്യക്തമാണെന്നും അത് ഗാസയിൽ ശാശ്വത വെടിനിർത്തലാണെന്നും വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രി, അറബ്-ഇസ്ലാമിക് മന്ത്രിതല സമിതിയംഗങ്ങൾ എന്നിവരോടൊപ്പം പലസ്തീൻ വിഷയത്തിൽ യു.എൻ രക്ഷാകൗൺസിലിൽ നടത്തിയ പ്രസംഗത്തിലാണ് സൗദി മന്ത്രി നിലപാട് വ്യക്തമാക്കിയത്. 

സ്വയം പ്രതിരോധമെന്ന ഇസ്രായേലിെൻറ വാദങ്ങൾ ദുർബലമാണ്. പരിഹാരമെന്നത് ഗാസയിലെ വെടിനിർത്തലും സ്വതന്ത്ര പലസ്തീൻ രാഷ്ട്രവുമാണ്. ഇതാണ് ഞങ്ങളുടെ നിലപാട്. ഞങ്ങൾ നിരവധി സമാധാന ഫോർമുലകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിൻറെ സമാധാന സംരംഭങ്ങളെ കുറിച്ച് ഒരു വ്യക്തതയുമില്ല. സമാധാനം ഞങ്ങളുടെ തന്ത്രപരമായ തെരഞ്ഞെടുപ്പാണ്. അത് ഇസ്രായേലിെൻറ തെരഞ്ഞെടുപ്പും ആയിരിക്കണമെന്നും സൗദി വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

ഗാസയുടെ കാര്യത്തിൽ അന്താരാഷ്ട്ര സംവിധാനങ്ങളുടെ ഉത്തരവാദിത്തമില്ലായ്മ വ്യക്തമാണ്. ഇത് പരിഹരിക്കപ്പെണ്ടേതുണ്ട്. ഗാസ മുനമ്പിലേക്ക് കൂടുതൽ മാനുഷിക സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാസയിലെ നിലവിലെ താൽക്കാലിക വെടിനിർത്തൽ അപര്യാപ്തമാണെന്നും ഞങ്ങളുടെ ലക്ഷ്യം സ്ഥിരമായ വെടിനിർത്തലാെണന്ന് സെക്യൂരിറ്റി കൗൺസിലിലെ പ്രസംഗത്തിന് മുമ്പ് ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലും സൗദി മന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. അക്രമം ഒരു പരിഹാരമല്ല. വെടിനിർത്തൽ ആവശ്യപ്പെടുന്ന ശബ്ദങ്ങൾ അന്താരാഷ്ട്രതലത്തിൽ തന്നെ ഉയരുകയാണ്. ഗാസയിലെ സ്ഥിതി ദുസ്സഹമാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം