റിയാദ്: ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് വ്യാപാര സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാൻ അംഗീകാരം നൽകിയത്.

പൊതുജന താൽപ്പര്യാർത്ഥം ഇത് പരിശോധിച്ചു അനുമതി നൽകേണ്ട സ്ഥാപനങ്ങളെ തീരുമാനിക്കാൻ മുനിസിപ്പൽ ഗ്രാമ മന്ത്രാലയത്തോട് മന്ത്രിസഭ ആവശ്യപ്പെട്ടു. പുതിയ തീരുമാനം രാജ്യത്തു കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സാമ്പത്തിക മേഖലയിൽ ഉണർവുണ്ടാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

വ്യാപാര സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തനാനുമതി നൽകുന്നത് ചില്ലറ വ്യാപാര മേഖലയല്ലാത്ത സ്ഥാപനങ്ങളിലും അനുകൂല ഫലം ഉണ്ടാക്കുമെന്നാണ് കരുതുന്നത്. നിലവിൽ വൻകിട സ്ഥാപനങ്ങൾക്ക് കർശനമായ വ്യവസ്ഥയ്ക്കും മാനദണ്ഡങ്ങൾക്കും വിധേയമായി 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് പ്രത്യേക ലൈസൻസ് അനുവദിക്കുന്നുണ്ട്‌.