Asianet News MalayalamAsianet News Malayalam

താമസസ്ഥലത്ത് മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദ്ദേഹം നാട്ടിലെത്തിച്ചു

കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരണപ്പെട്ട നിലയില്‍ കാണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കി.

mortal remains of Keralite expat repatriated to home
Author
First Published Oct 2, 2022, 11:03 PM IST

റിയാദ്: കഴിഞ്ഞ ദിവസം റോദയിലെ താമസ സ്ഥലത്ത് മരണമടഞ്ഞ ആലപ്പുഴ പുറക്കാട് സ്വദേശി വടക്കേ തട്ടത്തുപറമ്പില്‍ ബിജു വിശ്വനാഥന്റെ (47) മൃതദേഹം നാട്ടിലെത്തിച്ചു. റൗദയിലെ ടോപ്പ് ഓഫ് വേള്‍ഡ് എന്ന സ്വകാര്യ സ്ഥാപനത്തില്‍ ആറു  മാസങ്ങള്‍ക്ക് മുന്‍പാണ്  ഇലക്ട്രീഷ്യന്‍ ആയി ജോലിയില്‍ പ്രവേശിച്ചത്.

കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരണപ്പെട്ട നിലയില്‍ കാണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കി. ഇന്ത്യന്‍ എംബസ്സിയുടെയും സ്‌പോണ്‍സറുടെയും സഹകരണത്തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി  ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

Read More:  ആറ് ദിവസം മുമ്പ് കാണാതായ പ്രവാസി യുവാവിനെ 400 കിലോമീറ്റര്‍ അകലെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മറ്റൊരു മലയാളി

ഖത്തറിൽ കാണാതായ മലയാളി യുവാവ് കടലില്‍ മുങ്ങി മരിച്ചു, മൃതദേഹം കണ്ടെത്തി

ദോഹ: ഖത്തറിൽ പ്രവാസി മലയാളി യുവാവ് കടലില്‍ മുങ്ങി മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി പരിയങ്ങാട് തടയിൽ അൻസിൽ (29) ആണ് അല്‍ വക്രയിലെ കടലില്‍ മുങ്ങി മരിച്ചത്. അബു ഹമൂറിലെ വില്ലാ മാർട്ട് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോയിരുന്നു. അതിന് ശേഷം കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്നവരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മോർച്ചറിയിൽ മൃതദേഹം ഉള്ളതായി വിവരം ലഭിക്കുന്നത്.

Read More: ഒരാഴ്ച മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി മലയാളി മരിച്ചു

കടലില്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെ തന്നെ മൃതദേഹം കണ്ടെടുത്ത് മോർച്ചറിയിലേക്ക് മാറ്റിയെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ബുധനാഴ്ച വൈകിട്ടാണ് മോർച്ചറിയിലെത്തി മൃതദേഹം അൻസിലിൻറേതാണെന്ന് ബന്ധപ്പെട്ടവർ തിരിച്ചറഞ്ഞത്. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച രാത്രിയിൽ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: ഫാത്തിമ ശബാന. 

Follow Us:
Download App:
  • android
  • ios