രാജ്യത്തെ പെട്രോള്‍ പമ്പുകള്‍, ഫാര്‍മസികള്‍, സ്വകാര്യ കമ്പനികള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിൽ ബാങ്കിംഗ് സേവന കേന്ദ്രങ്ങള്‍ തുടങ്ങാനാണ് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി പദ്ധതി ആവിഷ്ക്കരിക്കുന്നത്

ദമാം: സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിലും പെട്രോള്‍ പമ്പുകളിലുമൊക്കെ ബാങ്കുകളുടെ സേവനം ലഭ്യമാക്കാൻ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി പദ്ധതി ആവിഷ്ക്കരിക്കുന്നു.മുഴുവന്‍ ജനങ്ങള്‍ക്കും ബാങ്കുകളുടെ സേവനം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

രാജ്യത്തെ പെട്രോള്‍ പമ്പുകള്‍, ഫാര്‍മസികള്‍, സ്വകാര്യ കമ്പനികള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിൽ ബാങ്കിംഗ് സേവന കേന്ദ്രങ്ങള്‍ തുടങ്ങാനാണ് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി പദ്ധതി ആവിഷ്ക്കരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ബാങ്കുകളുടെ സേവനം ലഭ്യമാക്കുകയാണ് ഇതു വഴി ലക്ഷ്യമാക്കുന്നതെന്ന്‌ സാമ അറിയിച്ചു.

സ്വകാര്യ കമ്പനികള്‍, വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, പോസ്റ്റ് ഓഫീസുകള്‍ വാണിജ്യ സ്ഥാപനങ്ങള്‍ വിദേശികള്‍ നടത്തുന്ന അംഗീകൃത സ്ഥാപനങ്ങൾ എന്നിവിടങ്ങളില്‍ ബാങ്കിംഗ് സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള കരടു രേഖ പൊതു ജനാഭിപ്രായം തേടുന്നതിനായി പ്രസിദ്ധീകരിച്ചതായി സാമ അറിയിച്ചു.

ഇത്തരത്തിലുള്ള ബാങ്കിംഗ് സേവന സ്ഥാപനങ്ങളിൽ നിയമ ലംഘനം നടക്കാതെ നോക്കേണ്ട ചുമതലയും സ്ഥാപനന്തിന്റെ പൂര്‍ണ ഉത്തരവാദിത്വവും ബന്ധപ്പെട്ട സ്ഥാപന ഉടകമകള്‍ക്കായിരിക്കുമെന്നും സാമ വ്യക്തമാക്കി.