Asianet News MalayalamAsianet News Malayalam

സൗദിയില്‍ പുതിയ ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണത്തില്‍ ഇളവ്

പുതിയ കരാര്‍ അനുസരിച്ച് ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഒന്‍പത് തൊഴില്‍ വിസകള്‍ അനുവദിക്കും. ഇതിന് പുറമെ പുതിയ ഒഴിവുകള്‍ പരസ്യപ്പെടുത്തണമെന്ന നിബന്ധനയില്‍ നിന്ന് ഇത്തരം സ്ഥാപനങ്ങളെ ഒഴിവാക്കും. 

saudi to give relaxation in saudization in newlt starting small and medium scale enterprises
Author
Riyadh Saudi Arabia, First Published Feb 7, 2019, 3:27 PM IST

റിയാദ്: പുതിയതായി തുടങ്ങുന്ന ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണത്തില്‍ ഇളവ് അനുവദിക്കുമെന്ന് സൗദി. സ്ഥാപനങ്ങള്‍ ആരംഭിച്ച് ആദ്യത്തെ വര്‍ഷം സ്വദേശിവത്കരണത്തില്‍ ഇളവ് അനുവദിക്കാനാണ് തീരുമാനം. ചെറുകിട-ഇടത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള കരാറില്‍ സൗദി തൊഴില്‍-സാമൂഹിക വികസന മന്ത്രാലയവും ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള ജനറല്‍ അതോരിറ്റിയും ഒപ്പുവെച്ചു.

പുതിയ കരാര്‍ അനുസരിച്ച് ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഒന്‍പത് തൊഴില്‍ വിസകള്‍ അനുവദിക്കും. ഇതിന് പുറമെ പുതിയ ഒഴിവുകള്‍ പരസ്യപ്പെടുത്തണമെന്ന നിബന്ധനയില്‍ നിന്ന് ഇത്തരം സ്ഥാപനങ്ങളെ ഒഴിവാക്കും. ഉന്നത തസ്തികകളില്‍ സ്വദേശി പൗരന്മാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios