Asianet News MalayalamAsianet News Malayalam

പതിമൂന്ന് വര്‍ഷത്തോളമായി അടഞ്ഞു കിടന്ന സിറിയയിലെ സൗദി എംബസി തുറക്കുന്നു

സിറിയയിലെ സൗദി എംബസിയും കോണ്‍സുലേറ്റും വീണ്ടും തുറക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനായി സൗദി സംഘം അടുത്തിടെ സിറിയ സന്ദര്‍ശിച്ചിരുന്നു.

saudi to resume embassy activities in syria
Author
First Published Jan 24, 2024, 2:41 PM IST

റിയാദ്: സിറിയയിലെ സൗദി എംബസി പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. സിറിയന്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് ദി നാഷണല്‍ ആണ് റിപ്പോര്‍ട്ട് നല്‍കിയത്.  പതിമൂന്ന് വര്‍ഷത്തോളമായി അടഞ്ഞുകിടക്കുകയാണ് സിറിയയിലെ സൗദി എംബസി. 

സിറിയയിലെ സൗദി എംബസിയും കോണ്‍സുലേറ്റും വീണ്ടും തുറക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനായി സൗദി സംഘം അടുത്തിടെ സിറിയ സന്ദര്‍ശിച്ചിരുന്നു. വീണ്ടും തുറക്കുന്നതിന് മുന്നോടിയായി എംബസി, കോണ്‍സുലേറ്റ് കെട്ടിടങ്ങള്‍ സൗദി സാങ്കേതിക വിദഗ്ധര്‍ സൂക്ഷ്മമായി പരിശോധിക്കുമെന്നാണ് വിലയിരുത്തല്‍. 2022 ഡിസംബര്‍ ആറിന് ഡോ. മുഹമ്മദ് അയ്മന്‍ സൂസാനെ സൗദിയിലെ സിറിയന്‍ അംബാസഡറായി നിയമിച്ചിരുന്നു. 

Read Also - ഇത് വേറെ ലെവൽ, വമ്പൻ രാജ്യങ്ങൾ 'മുട്ടുമടക്കി', ഇവിടെ വൈദ്യുതി മുടങ്ങിയത് വെറും ഒരു മിനിറ്റ് 6 സെക്കന്‍ഡ്

വ്യക്തികൾക്ക് ആദായനികുതി ചുമത്തില്ല, രാജ്യത്തിന്‍റെ നിലപാട് ഇതാണ്; അറിയിച്ച് സൗദി ധനമന്ത്രി 

റിയാദ്: വ്യക്തികൾക്ക് ആദായനികുതി ചുമത്താൻ രാജ്യത്തിന് യാതൊരു ഉദ്ദേശവുമില്ലെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. ഇക്കാര്യത്തിൽ ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ‘ബ്ലൂംബെർഗി’ന് നൽകിയ അഭിമുഖത്തിലാണ് ആദായനികുതി സംബന്ധിച്ച രാജ്യത്തിെൻറ നിലപാട് വ്യക്തമാക്കിയത്. ഞങ്ങൾക്ക് ആഭ്യന്തര സമ്പദ് വ്യവസ്ഥയിലേക്ക് ചേർക്കാൻ പ്രാദേശിക വിഭവങ്ങളുണ്ട്. മൂല്യവർദ്ധിത നികുതിയുണ്ട്. കമ്പനികളിലും വിദേശ നിക്ഷേപകരിലും നിന്ന് ആദായനികുതി പിരിക്കുന്നുണ്ട്. 

തദ്ദേശവാസികൾ സകാത്ത് നൽകുന്നുണ്ട്. ഈ രീതി മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. വ്യക്തികൾക്ക് മേൽ ആദായനികുതി ഭാരം ചുമത്താൻ ഒരു ഉദ്ദേശ്യവുമില്ല. സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ബിസിനസ് സൗഹൃദമാക്കാൻ ഞങ്ങൾ ചില ഭാരങ്ങൾ യുക്തിസഹമാക്കാൻ ശ്രമിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. സൗദി അറേബ്യയിൽ അടിസ്ഥാന ലോജിസ്റ്റിക് പദ്ധതികൾ ഉണ്ട്. സേവനം പൗരന്മാരിലേക്കും താമസക്കാരിലേക്കും തടസ്സമില്ലാതെ എത്തുന്നുവെന്ന് ഉറപ്പാക്കാൻ പദ്ധതികളുണ്ട്. ജല ശുദ്ധീകരണ പ്ലാൻറുകൾ വിപുലീകരിക്കാൻ പദ്ധതിയിടുന്നു. ധാരാളം പുനരുപയോഗ ഊർജ പദ്ധതികളുണ്ട്. അതിന് മതിയായ ധനസഹായം ഉണ്ടെന്ന് ഉറപ്പാക്കുന്നു.

സൗദി അറേബ്യ ഇഷ്യൂ ചെയ്ത 12 ശതകോടി ഡോളറിെൻറ ബോണ്ടുകൾ പ്രധാന പദ്ധതികളുടെ ചെലവ് ത്വരിതപ്പെടുത്തുന്നതിന് പുറമെ കമ്മി നികത്താൻ പോകുമെന്ന് മന്ത്രി പറഞ്ഞു. ഈ വർഷം ജി.ഡി.പിയുടെ രണ്ട് ശതമാനത്തിലെത്തുന്ന കമ്മി നികത്താൻ രാജ്യം ആഗ്രഹിക്കുന്നു. അതോടൊപ്പം ചെലവ് ത്വരിതപ്പെടുത്താനും ആഗ്രഹിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios