വലിയ വാഹനങ്ങള്‍ക്കായുള്ള റോഡിന്റെ വലതുവശത്തെ ട്രാക്ക് പാലിക്കാതെ ഇടതു വശത്തുകൂടിയും റോഡിന്റെ മദ്ധ്യത്ത് കൂടിയുമൊക്കെയായിരുന്നു കണ്ടെയ്‍നറും വഹിച്ചുകൊണ്ടുള്ള യാത്ര. 

റിയാദ്: അമിത വേഗത്തില്‍ ട്രെയിലര്‍ ഓടിച്ച ഡ്രൈവര്‍ സൗദിയില്‍ പൊലീസ് കസ്റ്റഡിയിലായി. ജിദ്ദയിലെ അല്‍ ഖുംറ റോഡിലൂടെയായിരുന്നു മണിക്കൂറില്‍ 120 കിലോമീറ്ററിലധികം വേഗതയില്‍ ഇയാള്‍ വാഹനമോടിച്ചത്. ഒരു സ്വദേശി പൗരന്‍ വീഡിയോ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

വലിയ വാഹനങ്ങള്‍ക്കായുള്ള റോഡിന്റെ വലതുവശത്തെ ട്രാക്ക് പാലിക്കാതെ ഇടതു വശത്തുകൂടിയും റോഡിന്റെ മദ്ധ്യത്ത് കൂടിയുമൊക്കെയായിരുന്നു കണ്ടെയ്‍നറും വഹിച്ചുകൊണ്ടുള്ള യാത്ര. ദൃശ്യങ്ങള്‍ സഹിതമുള്ള പരാതി ലഭിച്ചതോടെ അധികൃതര്‍ വാഹനം തിരിച്ചറിഞ്ഞ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക അതോരിറ്റിക്ക് കേസ് കൈമാറി.