Asianet News MalayalamAsianet News Malayalam

സൗദി വിസ നിരക്കുകള്‍ ഏകീകരിച്ചു; ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ഗുണകരമാവും

വ്യത്യസ്ത വിസകളുടെ കാലാവധിയിലും സൗദിയിൽ തങ്ങാൻ അനുവദിക്കുന്ന ദിവസങ്ങളിലും വ്യത്യാസമുണ്ടായിരിക്കും. സൗദിയിൽ തങ്ങാവുന്ന കാലാവധി, സിംഗിൾ എൻട്രി വിസയ്ക്ക് ഒരു മാസവും മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് മൂന്നു മാസവും ആണ്. ട്രാൻസിറ്റ് വിസയുടെ കാലാവധി 96 മണിക്കൂറായിരിക്കും. 

saudi unifies visa rates across various categories
Author
Riyadh Saudi Arabia, First Published Sep 14, 2019, 11:14 AM IST

റിയാദ്: ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയുടെ നിരക്ക് 300 റിയാലായി സൗദി അറേബ്യ ഏകീകരിച്ചു. ഹജ്ജ്, ഉംറ, വിനോദസഞ്ചാരം, ബിസിനസ്, സന്ദർശനം, ട്രാൻസിറ്റ് എന്നിവയ്ക്ക് ഇത് ബാധകമാണ്. വിസാ പുനഃസംഘടനയുടെ ഭാഗമായാണ് ഏകീകൃത ഫീസ് നടപ്പാക്കിയത്. 

അതേസമയം, വ്യത്യസ്ത വിസകളുടെ കാലാവധിയിലും സൗദിയിൽ തങ്ങാൻ അനുവദിക്കുന്ന ദിവസങ്ങളിലും വ്യത്യാസമുണ്ടായിരിക്കും. സൗദിയിൽ തങ്ങാവുന്ന കാലാവധി, സിംഗിൾ എൻട്രി വിസയ്ക്ക് ഒരു മാസവും മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് മൂന്നു മാസവും ആണ്. ട്രാൻസിറ്റ് വിസയുടെ കാലാവധി 96 മണിക്കൂറായിരിക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശപ്രകാരമാണ് ഹജ്ജ്, ഉംറ, സന്ദർശന വിസകൾ പുനഃസംഘടിപ്പിച്ചത്. നേരത്തെ ആയിരം റിയാല്‍ ചിലവുണ്ടായിരുന്ന ഒരു വര്‍ഷത്തേക്കുള്ള വിസാ നിരക്ക് 300 റിയാലായി കുറച്ചതോടെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണം കൂടും. സൗദിയില്‍ ഫാമിലി വിസയില്ലാത്തവര്‍ക്കും ബന്ധുക്കളെ കൊണ്ടുപോകാന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷ.

Follow Us:
Download App:
  • android
  • ios