സൗദി അറേബ്യയിൽ  ഭർത്താവിന്‍റെ ആസിഡ് ആക്രമണത്തിൽ സ്വദേശി യുവതി മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ജിദ്ദയിലാണ് റിഹാബ് എന്ന യുവതിക്ക് നേരെ ഭർത്താവ് ആസിഡ് ആക്രമണം നടത്തിയത്. ഗുരുതര പരിക്കേറ്റ യുവതി തൽക്ഷണം കൊല്ലപ്പെട്ടു. ആദ്യ വിവാഹത്തിലെ മകളെ ആസിഡ് ഒഴിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു.  

റിയാദ്: സൗദി അറേബ്യയിൽ ഭർത്താവിന്‍റെ ആസിഡ് ആക്രമണത്തിൽ സ്വദേശി യുവതി മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ജിദ്ദയിലാണ് റിഹാബ് എന്ന യുവതിക്ക് നേരെ ഭർത്താവ് ആസിഡ് ആക്രമണം നടത്തിയത്. ഗുരുതര പരിക്കേറ്റ യുവതി തൽക്ഷണം കൊല്ലപ്പെട്ടു. ആദ്യ വിവാഹത്തിലെ മകളെ ആസിഡ് ഒഴിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊള്ളലേറ്റ ഈ പെൺകുട്ടി ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ സുഖം പ്രാപിച്ചുവരികയാണ്. ജിദ്ദയുടെ കിഴക്കൻ മേഖലയിലുള്ള അൽ സമീർ ഡിസ്ട്രിക്റ്റിലെ ഒരു വീട്ടിൽ വെച്ചായിരുന്നു സംഭവം നടന്നതെന്നും രക്ഷപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്ത് തുടർ നടപടിക്കായി വിധേയമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ആസിഡ് ആക്രമണത്തിൽ രക്ഷാപ്രവർത്തനത്തിനിടെ പൊള്ളലേറ്റ അഞ്ച് അയൽവാസികളും സിവിൽ ഡിഫൻസ് അഗ്നിശമന സേനാംഗങ്ങളും പ്രത്യേകം പരാതി നൽകാനും രംഗത്ത് വന്നിട്ടുണ്ട്. 

യുവതിയുടെ മൃതദേഹം ഞായറാഴ്ച അസർ നമസ്കാരത്തിന് ശേഷം മക്കയിൽ ഖബറടക്കി. മസ്ജിദുൽ ഹറാമിൽ അസർ നമസ്കാര ശേഷം നടന്ന മയ്യിത്ത് നമസ്കാരത്തിലും ശേഷം അൽ ശുഹദാ മഖ്ബറയിൽ നടന്ന ഖബറടക്കത്തിലും ധാരാളം പേർ പങ്കെടുത്തു. 

(ഫോട്ടോ: ഖബറടക്ക ചടങ്ങ്)