വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകമാണ് അപ്രതീക്ഷിത സംഭവത്തെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തേണ്ടി വന്നത്.
റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ നിന്ന് പറന്നുയര്‍ന്ന് വിമാനം നിമിഷങ്ങള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. ജിസാന്‍ കിങ് അബ്ദുള്ള എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് (സൗദിയ) വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. വിമാനത്തിന്‍റെ എഞ്ചിനില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണിത്.
ജിസാനില്‍ നിന്ന് റിയാദിലേക്ക് പുറപ്പെട്ടതാണ് വിമാനം. വിമാനത്തിന്‍റെ എഞ്ചിനില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ തീജ്വാല പ്രത്യക്ഷപ്പെട്ടു. ഇതോടെ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
Read Also - പ്രവാസികളേ സന്തോഷ വാർത്ത; പുതിയ മാറ്റവുമായി എയർ ഇന്ത്യ എക്സ്‍പ്രസ്, ഗൾഫ് യാത്രക്കാർക്ക് ബാഗേജ് അലവൻസ് കൂട്ടി
