Asianet News MalayalamAsianet News Malayalam

പ്രവാസികൾക്ക് 'മോശം സമയം'; സ്വകാര്യസ്ഥാപനങ്ങളിലെ സ്വദേശിവത്കരണം 98 ശതമാനമായി, വ്യക്തമാക്കി മന്ത്രി

അന്താരാഷ്ട തൊഴിൽ സംഘടനയുടെ കണക്കനുസരിച്ച് 4.9 ശതമാനം വളർച്ച നിരക്കോടെ 2022 ലെ തൊഴിലാളികളുടെ ഉൽപ്പാദനക്ഷമതയുടെ വളർച്ച നിരക്കിൽ ജി-20 രാജ്യങ്ങളിൽ ഒന്നാം സ്ഥാനം രാജ്യം നേടിയിയിട്ടുണ്ട്.

saudization in private entities increased to 98 percent
Author
First Published Nov 30, 2023, 9:57 PM IST

റിയാദ്: സ്വകാര്യസ്ഥാപനങ്ങളിലെ സ്വദേശിവത്കരം 98 ശതമാനമായെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് അൽറാജ്ഹി പറഞ്ഞു. റിയാദിൽ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ കൾച്ചറൽ കമ്യൂണിക്കേഷനുമായി സഹകരിച്ച് മന്ത്രാലയം ‘സർക്കാർ നിയമ നിർമാണവും നയങ്ങളും - ദർശനങ്ങളും അഭിലാഷങ്ങളും’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച 13-ാമത് സോഷ്യൽ ഡയലോഗ് ഫോറത്തിൽ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അവസരങ്ങളിൽ നിക്ഷേപിക്കുകയും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും ചെയ്യേണ്ടതിെൻറ പ്രാധാന്യം മന്ത്രി ചൂണ്ടിക്കാട്ടി. ‘വിഷൻ 2030’ അനുസരിച്ച് തൊഴിൽ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഊർജ്ജസ്വലവും ശാക്തീകരിക്കപ്പെട്ടതുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനും ദേശീയ സമ്പദ്‌ വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും വിശിഷ്ടമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഉതകുന്ന തീരുമാനങ്ങൾ എടുക്കണം. 

തൊഴിൽ വിപണിയുടെ കാര്യക്ഷമതയും ആകർഷണീയതയും ഉയർത്താനും നയങ്ങളും നിയമനിർമാണങ്ങളും വികസിപ്പിക്കാനും ഈ മേഖലയുടെ ഭാവി ദിശകൾ ചാർട്ട് ചെയ്യാനും ഏഴ് സംരംഭങ്ങൾ ചർച്ച ചെയ്തതായും മന്ത്രി പറഞ്ഞു. തൊഴിൽ വിപണിയുടെ തന്ത്രപരമായ സംരംഭങ്ങളും കൈവരിച്ച നേട്ടങ്ങളും മന്ത്രി വിശദീകരിച്ചു. 

അന്താരാഷ്ട തൊഴിൽ സംഘടനയുടെ കണക്കനുസരിച്ച് 4.9 ശതമാനം വളർച്ച നിരക്കോടെ 2022 ലെ തൊഴിലാളികളുടെ ഉൽപ്പാദനക്ഷമതയുടെ വളർച്ച നിരക്കിൽ ജി-20 രാജ്യങ്ങളിൽ ഒന്നാം സ്ഥാനം രാജ്യം നേടിയിയിട്ടുണ്ട്. ഡെവലപ്പർ നിതാഖാത്ത് പ്രോഗ്രാമിലൂടെ കഴിഞ്ഞ 12 മാസത്തിനിടെ 1,67,000 സ്വദേശികൾ സ്വകാര്യമേഖലയിൽ തൊഴിൽ നേടി. പദ്ധതിയിലൂടെ ജോലി ലഭിച്ച സൗദികളുടെ എണ്ണം 480,000 ആയി.

Read Also - യെമന്‍ പൗരന്റെ കൊലപാതകം; സൗദിയില്‍ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി

യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വില കുറയും

അബുദാബി: യുഎഇയില്‍ അടുത്ത മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. 2023 ഡിസംബര്‍ മാസത്തിലേക്കുള്ള ഇന്ധനവിലയാണ് പ്രഖ്യാപിച്ചത്. 

സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.96 ദിര്‍ഹമായി കുറയും. നവംബറില്‍ 3.03 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍  95 പെട്രോളിന് ലിറ്ററിന് 2.85 ദിര്‍ഹമാണ് പുതിയ വില. 2.92 ദിര്‍ഹമായിരുന്നു നവംബര്‍ മാസത്തിലെ വില. ഇ പല്‌സ് 91  പെട്രോളിന് ലിറ്ററിന്  2.77 ദിര്‍ഹമാണ് ഡിസംബറിലെ വില. നവംബറില്‍ ഇത് 2.85 ദിര്‍ഹമായിരുന്നു. ഡീസല്‍ ലിറ്ററിന് 3.19 ദിര്‍ഹമാണ് ഡിസംബറിലെ വില. 3.42 ദിര്‍ഹമായിരുന്നു നവംബര്‍ മാസത്തിലെ വില. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios