Asianet News MalayalamAsianet News Malayalam

ഏഴ് പ്രധാന തസ്തികകളില്‍ 50 ശതമാനത്തിലേറെ സ്വദേശിവത്കരണം

ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സസില്‍(ഗോസി) രജിസ്റ്റര്‍ ചെയ്ത സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അടിസ്ഥാനത്തിലാണ് ശതമാനം കണക്കാക്കുന്നത്. തൊഴിലുകളെ 21 സാമ്പത്തിക പ്രവര്‍ത്തനങ്ങളാക്കി ഗോസി തരംതിരിച്ചിട്ടുണ്ട്.
 

Saudization in seven major economic activities exceeds 50 percent
Author
Riyadh Saudi Arabia, First Published Mar 2, 2021, 11:13 AM IST

റിയാദ്: 2020 മൂന്നാം പാദത്തിന്റെ അവസാനത്തോടെ സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ ഏഴ് പ്രധാന തസ്തികകളില്‍ സ്വദേശിവത്കരണം 50 ശതമാനം കടന്നതായി റിപ്പോര്‍ട്ട്. 20 ലക്ഷത്തിലേറെയാണ്(2.03 ദശലക്ഷം) രാജ്യത്തെ സ്വദേശി തൊഴിലാളികളുടെ എണ്ണം. 

സ്വകാര്യ മേഖലയിലെ സൗദിവത്കരണം ഇക്കാലയളവില്‍ 23.8 ശതമാനമായതായി പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'സൗദി ഗസറ്റ്' റിപ്പോര്‍ട്ട് ചെയ്തു. സൗദി ഇതര തൊഴിലാളികള്‍ 76.2 ശതമാനമാണ്. 71.9 ശതമാനവുമായി പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, പ്രതിരോധം, നിര്‍ബന്ധിത സാമൂഹിക ഇന്‍ഷുറന്‍സ് മേഖലകളാണ് സ്വദേശിവത്കരണത്തില്‍ മുമ്പിലെത്തിയത്. വിദേശ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ 71.5 ശതമാനവും ഖനന, ക്വാറി പ്രവര്‍ത്തനങ്ങള്‍ 63.2 ശതമാനവും വിദ്യാഭ്യാസം 52.9 ശതമാനവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് 50.7 ശതമാനവും വൈദ്യുതി, ഗ്യാസ്, നീരാവി, എയര്‍ കണ്ടീഷനിങ് എന്നീ തസ്തികകളില്‍ 50.6 ശതമാനവും വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കൃഷി, വനം, മത്സ്യബന്ധനം, നിര്‍മ്മാണം, സപ്പോര്‍ട്ട് സേവനങ്ങള്‍ എന്നിവയില്‍ യഥാക്രമം 15.5 ശതമാനം, 13.5 ശതമാനം, 12 ശതമാനം എന്നിങ്ങനെയാണ് സ്വദേശിവത്കരണം നടന്നത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍(ഗോസി) രജിസ്റ്റര്‍ ചെയ്ത സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അടിസ്ഥാനത്തിലാണ് ശതമാനം കണക്കാക്കുന്നത്. തൊഴിലുകളെ 21 സാമ്പത്തിക പ്രവര്‍ത്തനങ്ങളാക്കി ഗോസി തരംതിരിച്ചിട്ടുണ്ട്. നിര്‍മ്മാണ മേഖലയില്‍ 63.2 ശതമാനം, ജലവിതരണം, സീവേജ്, മാലിന്യസംസ്‌കരണം എന്നിവയില്‍ 26.5 ശതമാനം, മൊത്ത, ചില്ലറ വ്യാപാരം, മോട്ടോര്‍ വാഹനങ്ങളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും അറ്റകുറ്റപ്പണി എന്നിവയില്‍ 23.4 ശതമാനം, ഗതാഗതവും സംഭരണവും 25.3 ശതമാനം, അക്കൊമൊഡേഷന്‍ ആന്‍ഡ് ഫുഡ് സര്‍വീസസ്  20.2 ശതമാനം എന്നിങ്ങനെയാണ് സ്വദേശിവത്കരണം നടപ്പിലാക്കിയിട്ടുള്ളത്. 

Follow Us:
Download App:
  • android
  • ios