സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകളിൽ രണ്ടായിരം സ്വദേശികൾക്കു നിയമനം ലഭ്യമാക്കുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.  ഇതിൽ ആയിരം പേർ വനിതകളായിരിക്കും. നിലവിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമാണ്. 2030 ഓടെ ഇത് ഏഴു ശതമാനമായി കുറയ്ക്കുകയാണ്  ലക്ഷ്യം.

അബുദാബി: സ്വദേശിവൽക്കരണത്തിന്‍റെ ഭാഗമായി സൗദിയിൽ ഉന്നത തസ്തികകൾ സ്വദേശികൾക്കെന്ന് ഉറപ്പുവരുത്തണമെന്ന് തൊഴിൽ മന്ത്രി. പുതിയ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുക മലയാളികളടക്കമുള്ള ഇന്ത്യക്കാരെയായിരിക്കും. സ്വകാര്യ കമ്പനികളിലെ അഞ്ചു ശതമാനം ജോലികൾ ഉന്നത തസ്തികകളിൽപ്പെടുന്നതാണ്. ഈ തസ്തികകളിൽ സ്വദേശികൾക്കു അവസരം ലഭ്യമാക്കുന്നതിനാണ് തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം മുൻഗണന നൽകുന്നത്.

സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകളിൽ രണ്ടായിരം സ്വദേശികൾക്കു നിയമനം ലഭ്യമാക്കുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിൽ ആയിരം പേർ വനിതകളായിരിക്കും. നിലവിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമാണ്. 2030 ഓടെ ഇത് ഏഴു ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. നിലവില്‍ 18 ലക്ഷം സ്വദേശികളാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്.

കൂടുതൽ സ്വദേശികൾക്കു തൊഴിൽ ലഭ്യമാക്കുന്നതിനായി പഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനു വിവിധ മന്ത്രിമാര്‍ അംഗങ്ങളായി കിരീടവകാശി സൽമാൻ രാജകുമാരന്റെ കീഴില്‍ പ്രത്യേക സമിതിയും രൂപീകരിച്ചിട്ടുണ്ട്. അതേസമയം സ്വദേശിവൽക്കരണം കൂടുതൽ മേഘലകളിലേക്കു വ്യാപിപ്പിക്കുന്നതോടെ മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികളുടെ തൊഴിൽ നഷ്ടപ്പെടും.