മസ്‍കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ‍യ്‍ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും മരഭൂമികളില്‍ മൂടല്‍ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

അല്‍ വുസ്‍ത, ദോഫാര്‍, അല്‍ ദാഖിലിയ, അല്‍ ദാഹിറ, സൌത്ത് അല്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതകളുള്ളത്. അന്തരീക്ഷം കൂടുതല്‍ മേഘാവൃതമായിക്കൊണ്ടിരിക്കുന്നതായാണ് ആകാശ ചിത്രങ്ങള്‍ നല്‍കുന്ന സൂചനയെന്നും ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.