ദുബായ്: കനത്ത മഴയെ തുടര്‍ന്ന് ദുബായിലെ ചില സ്കൂളുകളില്‍ ക്ലാസുകള്‍ നേരത്തെ അവസാനിപ്പിക്കുമെന്ന് രക്ഷിതാക്കള്‍ക്ക് അറിയിപ്പ് നല്‍കി. ബുധനാഴ്ച രാവിലെ പെയ്ത മഴയില്‍ ചില റോഡുകളില്‍ വെള്ളം കയറുകയും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തിരുന്നു. 

ഉച്ചയ്ക്ക് 11 മണി മുതല്‍ തന്നെ പല സ്കൂളുകളും ക്ലാസുകള്‍ അവസാനിപ്പിക്കുകയാണെന്ന് രക്ഷിതാക്കളെ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള എസ്എംഎസ് സന്ദേശങ്ങളാണ് രക്ഷിതാക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്.  മഴ ശക്തമാകന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.