മുത്തുവാരലായ ലിഫ, മീൻ പിടുത്തമായ ഹദ്ദാഖ് എന്നീ മത്സരങ്ങളാണ് സെൻയാർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നത്.
ദോഹ: ഖത്തറിൽ സെൻയാർ ആഘോഷത്തിന് തുടക്കമാകുന്നു. പരമ്പരാഗത കടൽ ജീവിതത്തിന്റെ ആഘോഷമായ ഈ ഫെസ്റ്റിവൽ ഏപ്രിൽ 16ന് ആരംഭിക്കും. കതാറ ബീച്ചിൽ നടക്കുന്ന ഫെസ്റ്റിവലിന്റെ പതിനൊന്നാമത് പതിപ്പാണ് ആരംഭിക്കുന്നത്. ഇതിന്റെ രജിസ്ട്രേഷൻ പരിപാടികൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. പരമ്പരാഗത മുത്തുവാരലായ ലിഫ, മീൻ പിടുത്തമായ ഹദ്ദാഖ് എന്നീ മത്സരങ്ങളാണ് സെൻയാർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നത്.
തത്സമയ സംഗീത പരിപാടി, നാടോടി നൃത്ത കലാ പ്രകടനങ്ങൾ, പരമ്പരാഗത ഭക്ഷണങ്ങളും കര കൗശല വസ്തുക്കളും ലഭിക്കുന്ന സ്റ്റാളുകൾ എന്നിവയും ഫെസ്റ്റിവലിൽ ഉണ്ടാകും. സെൻയാർ ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ദോഹയിലെ നിശ്ചിത കൗണ്ടറുകൾ വഴിയോ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
