റിയാദ്, ദമ്മാം, അബ്ഖൈഖ് എന്നിവിടങ്ങളിൽനിന്ന് ഹുഫൂഫിലേക്കും തിരിച്ചും ട്രെയിനുകൾ ഓടും. മുൻകൂർ ബുക്കിങ് ചെയ്താൽ 50 ശതമാനം വരെ ഓഫറുകളിൽനിന്ന് പ്രയോജനം നേടാൻ സാധിക്കും.

റിയാദ്: ദോഹയിൽ ലോകകപ്പ് ഫുട്ബാൾ മത്സരം ആരംഭിക്കുന്നതോടെ പ്രവർത്തനശേഷി വർധിപ്പിക്കുമെന്ന് സൗദി റെയിൽവേ അറിയിച്ചു. ലോകകപ്പിൽ പങ്കെടുക്കുന്ന സൗദി ഫുട്ബാൾ ടീമിന് പൊതുജന പിന്തുണയുണ്ടാകുക എന്ന ലക്ഷ്യത്തോടെയാണിത്. ദേശീയ ടീമിെൻറ ആരാധകർക്ക് കൂടുതൽ സർവിസുകൾ അനുവദിക്കും. ദേശീയ ടീം മത്സര ദിവസങ്ങളിൽ സീറ്റ് ശേഷി 1,14,000 സീറ്റുകൾ വരെയുണ്ടാകും.

റിയാദ്, ദമ്മാം, അബ്ഖൈഖ് എന്നിവിടങ്ങളിൽനിന്ന് ഹുഫൂഫിലേക്കും തിരിച്ചും ട്രെയിനുകൾ ഓടും. മുൻകൂർ ബുക്കിങ് ചെയ്താൽ 50 ശതമാനം വരെ ഓഫറുകളിൽനിന്ന് പ്രയോജനം നേടാൻ സാധിക്കും. ദമ്മാം, അബ്ഖൈഖ്, റിയാദ് എന്നിവിടങ്ങളിൽനിന്ന് ഹുഫൂഫിലേക്ക് പോകുന്ന സർവിസുകളുടെ സീറ്റ് കപ്പാസിറ്റി 58,958 വരെയുണ്ടാകുമെന്നും സൗദി റെയിൽവേ വ്യക്തമാക്കി. ആദ്യ സർവിസ് ഈ മാസം 22-ന് (ചൊവ്വാഴ്ച) ആരംഭിക്കും.

അർജൻറീന-സൗദിയും തമ്മിലുള്ള ആദ്യ മത്സരത്തിന് ശേഷം മടക്കയാത്രക്ക് നാല് സർവിസ് ഒരുക്കിയിട്ടുണ്ട്. ദമാമിൽനിന്നും റിയാദിൽനിന്നും ഹുഫൂഫിലേക്ക് നാല് സർവിസുകൾക്ക് പുറമെയാണിത്. പോളണ്ടുമായുള്ള മത്സര ദിവസമായ ഈ മാസം 26-ന് (ശനിയാഴ്ച) മടക്കയാത്രക്ക് രണ്ട് സർവിസുകളുണ്ടാകും. മെക്സിക്കൻ ടീമുമായുള്ള മത്സര ദിവസം ദമ്മാമിൽനിന്നും റിയാദിൽനിന്നും ഹുഫൂഫിലേക്ക് പോകാൻ ആറ് സർവിസുകളുണ്ടാകും. അന്നേദിവസം മടക്കയാത്രക്ക് അഞ്ച് സർവിസുകളുമുണ്ടാകുമെന്നും സൗദി റെയിൽവേ അറിയിച്ചു.

Read More - ഫുട്ബോള്‍ ലോകകപ്പ്: യുദ്ധവിമാനങ്ങളുടെ അകമ്പടിയില്‍ പോളണ്ട് ടീമിന്‍റെ യാത്ര- വീഡിയോ

ലോകകപ്പ് ഫുട്ബോളിൻറെ ടിക്കറ്റുകൾ അനധികൃതമായി വിറ്റ മൂന്നു പേര്‍ പിടിയില്‍

ദോഹ: ലോകകപ്പ് ഫുട്ബോളിൻറെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റ മൂന്നു പേര്‍ ദോഹയിൽ പിടിയിൽ. വിവിധ രാജ്യക്കാരാണ് അറസ്റ്റിലായവര്‍. ഇവരില്‍ നിന്ന് നിരവധി ടിക്കറ്റുകളും ലാപ്‌ടോപുകളും സ്മാര്‍ട്ട് ഫോണുകളും പിടിച്ചെടുത്തു. 

ലോകകപ്പ് ഫുട്ബോൾ മൽസരത്തിൻറെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കരിഞ്ചന്തയിൽ ടിക്കറ്റ് വിൽക്കുമ്പോൾ പിടിക്കപ്പെട്ടാൽ രണ്ടരലക്ഷം റിയാൽ പിഴ ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.

Read More -  അര്‍ജന്‍റീനക്ക് വീണ്ടും തിരിച്ചടി; രണ്ട് താരങ്ങള്‍ കൂടി പരിക്കേറ്റ് പുറത്ത്; പകരക്കാരെ പ്രഖ്യാപിച്ചു

ഫിഫയുടെയും ഖത്തറിന്‍റെയും അംഗീകാരമുള്ള നിര്‍ദ്ദിഷ്ട ഔട്ട് ലറ്റുകള്‍ വഴി മാത്രമാണ് ലോകകപ്പ് ടിക്കറ്റുകളുടെ പുനര്‍വില്‍പ്പന അനുവദിച്ചിട്ടുള്ളത്. 2021-ലെ പത്താം നമ്പര്‍ നിയമത്തിലെ 19-ാം വകുപ്പിലെ വ്യവസ്ഥകളുടെ ലംഘനമാണിത്.