Asianet News MalayalamAsianet News Malayalam

കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം; ഖത്തറില്‍ ഏഴുപേര്‍ അറസ്റ്റില്‍

ആഢംബര വാഹനങ്ങള്‍ വാങ്ങി ഇവ വിദേശത്തേക്ക് കയറ്റുമതി ചെയ്ത് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അറബ് വംശജര്‍ അറസ്റ്റിലായത്. അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ച് വാഹനങ്ങള്‍ വാങ്ങി വിദേശത്തേക്ക് കയറ്റുമതി ചെയ്ത് കള്ളപ്പണം വെളുപ്പിക്കലായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

Seven arrested in Qatar for money laundering
Author
Doha, First Published Jul 14, 2022, 3:58 PM IST

ദോഹ: സാമ്പത്തിക കുറ്റകൃത്യത്തിലേര്‍പ്പെട്ട ഏഴുപേര്‍ ഖത്തറില്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അറബ് വംശജരായ ഇവരെ പിടികൂടിയത്. 

ആഢംബര വാഹനങ്ങള്‍ വാങ്ങി ഇവ വിദേശത്തേക്ക് കയറ്റുമതി ചെയ്ത് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അറബ് വംശജര്‍ അറസ്റ്റിലായത്. അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ച് വാഹനങ്ങള്‍ വാങ്ങി വിദേശത്തേക്ക് കയറ്റുമതി ചെയ്ത് കള്ളപ്പണം വെളുപ്പിക്കലായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

രാജ്യത്തിന് പുറത്തേക്ക് ഇവര്‍ കയറ്റി അയയ്ക്കാനിരുന്ന ഏഴ് വാഹനങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

സോഷ്യല്‍ മീഡിയയില്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും; ബഹ്റൈനില്‍ യുവാവ് അറസ്റ്റില്‍

ഗ്രാമഫോണിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് കണ്ടെത്തി

ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. തപാല്‍ മാര്‍ഗമെത്തിയ ഒരു ഗ്രാമഫോണിനുള്ളിലായിരുന്നു ഹാഷിഷ് ഒളിപ്പിച്ചുവെച്ചിരുന്നത്. ഖത്തറിലെ എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട്സ് കസ്റ്റംസിന് കീഴിലുള്ള പോസ്റ്റല്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് വിദഗ്ധമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് കണ്ടെത്തിയത്.

'സംഗീത ഉപകരണത്തില്‍' ഒളിപ്പിച്ച നിലയില്‍ 925 ഗ്രാം ഹാഷിഷാണ് കണ്ടെത്തിയതെന്ന് കസ്റ്റംസ് പ്രസ്‍താവനയില്‍ അറിയിച്ചു. പിടിച്ചെടുത്ത ഗ്രാമഫോണിന്റെ ചിത്രങ്ങള്‍ കസ്റ്റംസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. നിരന്തര പരിശീലനം സിദ്ധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നടത്തുന്ന പരിശോധനകളില്‍ എല്ലാ നിയമലംഘനങ്ങളും കണ്ടെത്താന്‍ സാധിക്കുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നല്‍കി. കള്ളക്കടത്തുകാര്‍ അവലംബിക്കുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ ബോധവാന്മാരാണെന്നും കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
 


 

Follow Us:
Download App:
  • android
  • ios