വീടുകള്‍ നോക്കിവെച്ച് രാത്രിയില്‍ ഇവിടെയെത്തി ആഭരണങ്ങളും വിലയേറിയ വസ്തുക്കളും മോഷ്ടിക്കുന്നതാണ് ഇവരുടെ രീതിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് പറഞ്ഞു.

മസ്കറ്റ്: ഒമാനില്‍ മുപ്പതിലേറെ വീടുകളില്‍ മോഷണം നടത്തിയ സംഭവത്തില്‍ ഏഴ് പ്രവാസികള്‍ അറസ്റ്റില്‍. തെക്കന്‍ ബാത്തിന, മസ്കത്ത് ഗവര്‍ണറേറ്റുകളിലെ വീടുകളില്‍ നിന്ന് മോഷണം നടത്തിയതിനാണ് ഏഴ് ഏഷ്യന്‍ പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

വീടുകള്‍ നോക്കിവെച്ച് രാത്രിയില്‍ ഇവിടെയെത്തി ആഭരണങ്ങളും വിലയേറിയ വസ്തുക്കളും മോഷ്ടിക്കുന്നതാണ് ഇവരുടെ രീതിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് പറഞ്ഞു. പ്രതികളുടെ രീതികള്‍ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എന്‍ക്വയീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഇവരെ പിടികൂടിയത്. 

Read Also -  ചെലവേറും, പെട്രോളിന് വില കൂടി; ഇന്ന് അര്‍ധരാത്രി മുതൽ പ്രബല്യത്തിൽ വരും, പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ

വന്‍തോതില്‍ മദ്യക്കടത്ത്; 20 പ്രവാസികള്‍ പിടിയില്‍

മസ്കറ്റ്: ഒമാനില്‍ വന്‍തോതില്‍ മദ്യം കടത്താന്‍ ശ്രമിച്ച 20 പ്രവാസികളെ അറസ്റ്റ് ചെയ്തു. മുസന്ദം ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് ലഹരി പാനീയങ്ങള്‍ കണ്ടെടുത്തു. 

വിവിധ സ്ഥലങ്ങളില്‍ നിന്നായി ഒമ്പത് ബോട്ടുകള്‍ കോസ്റ്റ് ഗാര്‍ഡ് പൊലീസ് പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്