മയക്കുമരുന്നുമായി ഏഴ് പ്രവാസി യുവാക്കള്‍ പിടിയിലായി
പിടിയാലയവര്‍ ഏഷ്യന്‍ രാജ്യത്തു നിന്നുള്ളവരാണെന്ന വിവരം മാത്രമേ അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളൂ.

കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്ന് ശേഖരവുമായി ഏഴ് പ്രവാസി യുവാക്കള്‍ പൊലീസിന്റെ പിടിയിലായി. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.
പിടിയാലയവര്‍ ഏഷ്യന്‍ രാജ്യത്തു നിന്നുള്ളവരാണെന്ന വിവരം മാത്രമേ അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളൂ. ഇവരുടെ പക്കല്‍ നിന്ന് ലഹരി പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. തുടര്‍ നടപടികള്‍ക്കായി എല്ലാവരെയും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിരിക്കുകയാണ്.
Read also: കുവൈത്തില്‍ സ്കൂൾ ബസിൽ നിന്ന് വീണ് ഇന്ത്യന്‍ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു
കുവൈത്തില്‍ താമസ സ്ഥലത്ത് മദ്യം നിര്‍മിച്ച മറ്റൊരു പ്രവാസിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഫഹാഹീലിലെ ഒരു റെസിഡന്‍ഷ്യല്‍ ബില്‍ഡിങില്‍ അഹ്‍മദി സെക്യൂരിറ്റി ഡയറക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്‍ഡ് നടത്തിയത്. മദ്യ നിര്‍മാണത്തിനായി തയ്യാറാക്കിയ 20 ബാരല്‍ അസംസ്‍കൃത വസ്‍തുക്കള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു. ഇതിന് പുറമെ നിര്‍മാണം പൂര്‍ത്തിയായി വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന മദ്യവും കണ്ടെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത സാധനങ്ങളും അറസ്റ്റിലായ പ്രവാസിയെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.