ഏതാനും ദിവസം മുമ്പ് അബു ഹലീഫ ഏരിയയിലാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയയാക്കി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്‍കൂള്‍ ബസില്‍ നിന്നു വീണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. ഇന്ത്യൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്. സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. വിദ്യാർത്ഥിനി ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ട് എടുക്കുകയും കുട്ടി കാല്‍ വഴുതി താഴേക്ക് വീഴുകയുമായിരുന്നു. 

ഏതാനും ദിവസം മുമ്പ് അബു ഹലീഫ ഏരിയയിലാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയയാക്കി. അശ്രദ്ധയും കൃത്യമായ സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും കാരണം മുമ്പും സ്കൂൾ കുട്ടിൾക്ക് അപകടം സംഭവിച്ചിരുന്നതായി കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. 

Read also: കുവൈത്തില്‍ 14 വയസുകാരി കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി ആത്മഹത്യക്ക് ശ്രമിച്ചു

മലയാളി ഡോക്ടര്‍ ദുബൈയില്‍ നിര്യാതയായി
ദുബൈ: മലയാളി ഡോക്ടര്‍ ദുബൈയില്‍ നിര്യാതയായി. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശിനിയായ ഡോ. സുമ രമേശന്‍ (49) ആണ് മരിച്ചത്. ദുബൈ പ്രൈം മെഡിക്കല്‍ സെന്ററിലെ ഡോക്ടറായിരുന്നു. ഭര്‍ത്താവ് ഡോ. രമേശന്‍ പെരിങ്ങത്ത് ദുബൈ പ്രൈം മെഡിക്കല്‍ സെന്ററില്‍ തന്നെ ജോലി ചെയ്യുന്നു. മക്കള്‍ - ദിയ നമ്പ്യാര്‍, ദര്‍പ്പന്‍ നമ്പ്യാര്‍ (വിദ്യാര്‍ത്ഥികള്‍). പിതാവ് - ഇ.വി നാരായണന്‍. മാതാവ് - സുഷമ നാരായണന്‍. സഹോദരന്‍ - പ്രവീണ്‍ നാരായണന്‍. സംസ്‍കാരം ദുബൈയില്‍.

Read also: സന്ദര്‍ശക വിസയില്‍ പിതാവിന്റെ അടുത്തെത്തിയ മൂന്നര വയസുകാരി മരണപ്പെട്ടു