രാജ്യം ശൈത്യത്തിലേക്ക് കടന്നതോടെ അനധികൃതമായി മരം മുറിക്കുന്നതും വിറക് ഉൽപാദിപ്പിക്കുന്നതും വിപണനം നടത്തുന്നതും കർശനമായി വിലക്കിയിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയില്‍ അനധികൃതമായി വിറകും കരി ഉൽപന്നങ്ങളും വിൽപന നടത്തിയ ഏഴ് വിദേശികള്‍ പിടിയിലായി. രാജ്യം ശൈത്യത്തിലേക്ക് കടന്നതോടെ പരിസ്ഥിതി ജല, കാർഷിക മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുകയാണ്. അനുമതിയില്ലാതെ മരം മുറിക്കുന്നതും വിറക് ഉൽപാദിപ്പിക്കുന്നതും വിപണനം ചെയ്യുന്നതും സൗദിയില്‍ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പാരിസ്ഥിതിക നിയമലംഘനങ്ങള്‍ തടയുന്നതിന് പരിശോധന ശക്തമാക്കിയിരിക്കുകയാണ് സൗദി പരിസ്ഥിതി ജല കൃഷി മന്ത്രാലയം.

രാജ്യം ശൈത്യത്തിലേക്ക് കടന്നതോടെ അനധികൃതമായി മരം മുറിക്കുന്നതും വിറക് ഉൽപാദിപ്പിക്കുന്നതും വിപണനം നടത്തുന്നതും കർശനമായി വിലക്കിയിട്ടുണ്ട്. മക്ക പ്രവിശ്യയില്‍ നടത്തിയ പരിശോധനയിലാണ് വിദേശികള്‍ പിടിയിലായതായി മന്ത്രാലയം വെളിപ്പെടുത്തിയത്. നാല് സുഡാന്‍ പൗരന്മാരും മൂന്ന് ഈജിപ്ഷ്യന്‍ സ്വദേശികളുമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 115 ക്യുബിക് മീറ്ററിലധികം പ്രാദേശിക വിറകും കരിയും പിടിച്ചെടുത്തു. 

തുടര്‍ നടപടിക്കായി ഇവരെ പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.ഇത്തരം നിയമ ലംഘനങ്ങൾക്ക് സൗദിയില്‍ കടുത്ത ശിക്ഷയും പിഴയുമാണ് ലഭിക്കുക. വിറക് ഉൽപന്നങ്ങൾക്ക് ക്യുബിക് മീറ്ററിന് 16,000 റിയാല്‍ വീതം പിഴ ചുമത്തും. ഒപ്പം ജയില്‍ ശിക്ഷയും. വിദേശിയാണെങ്കില്‍ നാടുകടത്തുകയും ചെയ്യും.

Read Also -  നിരവധി തൊഴിലവസരങ്ങള്‍! താമസം, ഭക്ഷണം, വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യം; വിശദാംശങ്ങള്‍ അറിയാം

ജോലി ചെയ്യുന്നതിനിടെ ക്ഷീണം, പനി മൂർച്ഛിച്ച് അണുബാധ; പ്രവാസി മലയാളി മരിച്ചു 

റിയാദ്: ദീർഘകാലമായി റിയാദിൽ പ്രവാസിയും കേളി കലാസാംസ്കാരിക വേദി ബദീഅ ഏരിയാകമ്മിറ്റി അംഗവുമായ തിരുവനന്തപുരം വെമ്പായം മണ്ണാൻവിള സ്വദേശി സുൽത്താൻ മൻസിലിൽ സുധീർ സുൽത്താൻ (53) നാട്ടിൽ നിര്യാതനായി. 

ജോലി ചെയ്യുന്നതിനിടെ ക്ഷീണം അനുഭവപ്പെട്ട സുധീർ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഡോക്ടർ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് അറിയച്ചതിനെ തുടർന്ന് നാട്ടിൽ പോയി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ചെറിയ പനി മുമ്പ് അനുഭവപെട്ടിരുന്നുവെങ്കിലും കാര്യമാക്കിയില്ല. പനി മൂർച്ഛിച്ച് ശരീരത്തിൽ അണുബാധയുണ്ടായതാണ് മരണ കാരണം. 

ബദീഅ മേഖലയിൽ പ്രവാസികൾക്കിടയിൽ സുപരിചിതനായ സുധീർ സുൽത്താൻ 30 വർഷമായി പ്രവാസിയാണ്. ഇലക്ട്രിക് ജോലികൾ കരാർ അടിസ്ഥാനത്തിൽ ചെയ്യുകയായിരുന്നു. കേളി സുവൈദി യൂനിറ്റ് സെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുണ്ട്. സുൽത്താൻ പിള്ള, ലൈലാ ബീവി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: അസീന, മക്കൾ: അഫ്നാൻ, റിയാസ്, സുൽത്താൻ. മൃതദേഹം കന്യാകുളങ്ങര ജുമാ മസ്ജിദിൽ കബറടക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...