പിടിയിലായവര്‍ അറബ് വംശജരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുടെ കൈവശം ഉണ്ടായിരുന്ന ഖാട്ട് മയക്കുമരുന്ന് പിടിച്ചെടുത്തു.

മസ്‌കറ്റ്: ഒമാനിലേക്ക് (Oman) വന്‍തോതില്‍ മയക്കുമരുന്നുമായി (drugs) കടക്കാന്‍ ശ്രമിച്ച ഏഴുപേരെ അറസ്റ്റ് ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റിലെ കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് അറബി കടലില്‍ നിന്ന് രണ്ട് ബോട്ടുകളിലായെത്തിയ സംഘത്തെ പിടികൂടിയത്. 

പിടിയിലായവര്‍ അറബ് വംശജരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുടെ കൈവശം ഉണ്ടായിരുന്ന ഖാട്ട് മയക്കുമരുന്ന് പിടിച്ചെടുത്തു. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയായതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസതാവനയില്‍ അറിയിച്ചു.

Scroll to load tweet…

കേക്ക് നിര്‍മിക്കാനുള്ള ഉപകരണങ്ങളിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം വിഫലമാക്കി

ദോഹ: നിരോധിത മയക്കുമരുന്ന് ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ തടഞ്ഞു. കേക്ക് നിര്‍മിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലൈറിക ഗുളികകളാണ് എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട്സ് വിഭാഗത്തിലെ കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍മാര്‍ പിടിച്ചെടുത്തത്. 4060 ഗുളികകളാണ് ഇങ്ങനെ രാജ്യത്തേക്ക് കൊണ്ടുവന്നിരുന്നത്. ഇവ പിടിച്ചെടുക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അധികൃതര്‍ പുറത്തുവിടുകയും ചെയ്‍തു.

സൗദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 14,627 നിയമലംഘകര്‍

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) തൊഴില്‍, താമസ നിയമലംഘനങ്ങള്‍ (Residence and labour violations) കണ്ടെത്താനുള്ള പരിശോധനകള്‍ (Raids) ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 14,627 നിയമലംഘകരെ (illegals) പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ ഫെബ്രുവരി 10 മുതല്‍ 16 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരില്‍ 1,942 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 4,732 പേരെയും പിടികൂടിയത്. 7,953 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 428 പേര്‍. ഇവരില്‍ 40 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 55 ശതമാനം പേര്‍ എത്യോപ്യക്കാരും അഞ്ച് ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്. 

സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 86 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്ത 12 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കിയതിന് ശേഷം ആകെ പിടിയിലായവരുടെ എണ്ണം 99,989 ലെത്തി. ഇവരില്‍ 88,597 പേര്‍ പുരുഷന്മാരും 11,392 പേര്‍ സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളില്‍ 87,309 പേരെ അവരുടെ യാത്രാരേഖകള്‍ ലഭിക്കുന്നതിന് അതത് രാജ്യത്തെ നയതന്ത്രകാര്യാലയ ഓഫീസുകളിലേക്ക് റഫര്‍ ചെയ്തു.