കുവൈത്തിൽ മയക്കുമരുന്ന് റെയ്ഡിനിടെ പിടിച്ചെടുത്തത് 77 തോക്കുകൾ

ലൈസൻസില്ലാതെ തോക്ക് കൈവശം വെക്കുന്നത് അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

seventy seven guns seized in kuwait during raid

കുവൈത്ത് സിറ്റി: മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ യന്ത്രത്തോക്കുകൾ ഉൾപ്പെടെ 77 തോക്കുകൾ പിടിച്ചെടുത്തതായി മയക്കുമരുന്ന് വിരുദ്ധ ജനറൽ ഡിപ്പാർട്ട്‌മെന്‍റ്  വൃത്തങ്ങൾ അറിയിച്ചു. തോക്കുകൾക്കൊപ്പം ടൺ കണക്കിന് മയക്കുമരുന്നുകളും ദശലക്ഷക്കണക്കിന് ട്രാൻക്വിലൈസർ ഗുളികകളും അധികൃതർ പിടിച്ചെടുത്തു. ഈ ആയുധങ്ങൾ കൂടുതൽ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സൂക്ഷ്മവും കൃത്യവുമായ കൈകാര്യം ചെയ്യൽ ആവശ്യമാണെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.

തോക്കുകളുമായി അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തികളെ രണ്ട് വ്യത്യസ്ത കേസുകളിൽ ജുഡീഷ്യറിക്ക് റഫർ ചെയ്തു. ഒന്ന് മയക്കുമരുന്ന് കടത്തിന്, മറ്റൊന്ന് അനധികൃതമായി തോക്ക് കൈവശം വച്ചതിന്. ലൈസൻസില്ലാതെ തോക്ക് കൈവശം വെച്ചാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.  ആയുധങ്ങൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ എന്നിവയുടെ ശേഖരണം നിയന്ത്രിക്കുന്ന 2015ലെ നിയമം നമ്പർ 6 പ്രകാരം, ലൈസൻസില്ലാത്ത ആയുധങ്ങളോ സ്ഫോടക വസ്തുക്കളോ കൈവശം വയ്ക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും 10,000 കുവൈത്തി ദിനാർ വരെ പിഴയും ലഭിച്ചേക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios