പിടിയിലായ എല്ലാവരെയും തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള പരിശോധനകൾ അധികൃതർ ശക്തമാക്കി. തലസ്ഥാനത്ത് നിന്നും ഹവല്ലി ​ഗവർണറേറ്റിൽ നിന്നും കഴിഞ്ഞ ദിവസം മാത്രം 38 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞിരുന്നവരായിരുന്നു ഇവരെല്ലാം.

Add Asianetnews as a Preferred SourcegooglePreferred

ഫർവാനിയയിൽ നടത്തിയ പരിശോധനകളിൽ 40 പ്രവാസികൾ അറസ്റ്റിലായി. താമസ നിയമ ലംഘകർക്കൊപ്പം തൊഴിൽ നിയമങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്. ജനറൽ അൻവർ അബ്ദുൽ ലത്തീഫ് അൽ ബർജാസിന്റെ നിർ​ദേശ പ്രകാരമാണ് രാജ്യമെമ്പാടും പരിശോധന നടത്തുന്നത്. വിവിധ ​ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധകളിൽ നൂറു കണക്കിന് പ്രവാസികളാണ് അറസ്റ്റിലായത്. പിടിയിലായ എല്ലാവരെയും തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.