ബർക്ക വിലായത്തിലെ ഒരു മാർക്കറ്റിൽ അടിപിടി നടക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചതിനെ തുടർന്ന് തെക്കൻ അൽ ബത്തിന ഗവർണറേറ്റ് പോലീസ് കമാൻഡാണ് ഒരു സംഘം ആളുകളെ അറസ്റ്റ് ചെയ്തത്.

മസ്കറ്റ്: ഒമാനിൽ അടിപിടിയെ തുടര്‍ന്ന് നിരവധി പേര്‍ അറസ്റ്റില്‍. ഇതിന്‍റെ വീഡിയോ വൈറലായതിനെ തുടർന്നാണ് സംഭവത്തിലുള്‍പ്പെട്ട നിരവധി പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ്‌ ചെയ്തു. ബർക്ക വിലായത്തിലെ ഒരു മാർക്കറ്റിൽ അടിപിടി നടക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പ് പ്രചരിപ്പിച്ചതിനെ തുടർന്ന് തെക്കൻ അൽ ബത്തിന ഗവർണറേറ്റ് പോലീസ് കമാൻഡാണ് ഒരു സംഘം ആളുകളെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും റോയൽ ഒമാൻ പ‍ൊലീസ് പുറത്തിറക്കിയിരിക്കുന്ന വാർത്താകുറിപ്പിൽ പറയുന്നു.

Read Also -  വിവാഹം കഴിക്കണം, സ്വസ്ഥമായി ജീവിക്കണം; അനുയോജ്യനായ വരനെ കണ്ടെത്തി നൽകാൻ ഫോളോവേഴ്സിനോട് അഭ്യര്‍ത്ഥിച്ച് നടി

 പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നിച്ചു; ഒമാനില്‍ മൂ​ന്നു​പേര്‍ അറസ്റ്റില്‍

മ​സ്ക​ത്ത്​: ഒമാനില്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അറസ്റ്റില്‍. ദു​രു​പ​യോ​ഗം, മോ​ഷ​ണം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തിയാണ് വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ്​​ പൊ​ലീ​സ്​ ക​മാ​ൻ​ഡ്​ ഇ​വ​രെ പി​ടി​കൂ​ടു​ന്ന​ത്. 

ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള മൂ​ന്ന് പ്ര​വാ​സി സ്ത്രീ​ക​ളാ​ണ്​ മോ​ഷ​ണ​ത്തി​നും മ​റ്റും ഇ​ര​യാ​യ​ത്. പിടിയിലായവര്‍ക്കെതിരെ നി​യ​മ​ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം