രാത്രി സമയങ്ങളിൽ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യത

ദോഹ: ഖത്തറിൽ ചൂട് കഠിനമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി). തിങ്കളാഴ്ച പുറത്തിറക്കിയ കാലാവസ്ഥാ പ്രവചനത്തിൽ രാജ്യത്തുടനീളം വളരെ ചൂട് കൂടിയ കാലാവസ്ഥ അനുഭവപ്പെടുമെന്നും ഹ്യുമിഡിറ്റിയിൽ ഗണ്യമായ വർധനവുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. രാത്രി സമയങ്ങളിൽ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.

വടക്ക് പടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് വരെ കാറ്റ് ഉണ്ടാകുമെന്നും നേരിയതോ മിതമായതോ ആയ വേഗതയിൽ ഇവ വീശുമെന്നും പ്രതീക്ഷിക്കുന്നു. ദോഹയിൽ താപനില 32°C നും 44°C നും ഇടയിലായിരിക്കും. ഏറ്റവും ഉയർന്ന താപനില 45°C മിസൈദിൽ അനുഭവപ്പെടും.