Asianet News MalayalamAsianet News Malayalam

യൂണിയന്‍ കോപിന് ഷബാബ് അല്‍ അഹ്ലി ക്ലബ്ബിന്റെ ആദരം

ജിസിസി മെന്‍സ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ 40-ാം എഡിഷന്റെ സ്‌പോണ്‍സര്‍ ആകുന്നതുമായി ബന്ധപ്പെട്ട് ഷബാബ് അല്‍ അഹ്ലി ദുബൈ ക്ലബ്ബുമായി യൂണിയന്‍ കോപ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യൂണിയന്‍ കോപിനെ തേടി ക്ലബ്ബിന്റെ ആദരമെത്തുന്നത്. 

Shabab Al Ahli Club honors Union Coop
Author
Dubai - United Arab Emirates, First Published Jun 21, 2021, 4:50 PM IST

ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോര്‍പ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപിന് ഷബാബ് അല്‍ അഹ്ലി ക്ലബ്ബിന്‍റെ ആദരം. ഷബാബ് അല്‍ അഹ്ലി ദുബൈ ക്ലബ്ബില്‍ വെച്ച്, ഗള്‍ഫ് ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ ജൂണ്‍ 16 മുതല്‍ 26 വരെ നടക്കുന്ന 40-ാമത് ജിസിസി മെന്‍സ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് യൂണിയന്‍ കോപ് സ്‌പോണ്‍സര്‍ ചെയ്യുന്നതിനാണ് ഷബാബ് അല്‍ അഹ്ലി ക്ലബ്ബിന്റെ ആദരം. യൂണിയന്‍ കോപിന് വേണ്ടി, ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി ഷബാബ് അല്‍ അഹ്ലി ദുബൈ ക്ലബ്ബ് ബോര്‍ഡ് അംഗവും ഷബാബ് അല്‍ അഹ്ലി ദുബൈ ക്ലബ്ബിലെ സ്‌പോര്‍ട്‌സ് ഗെയിംസ് സെക്ടര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എച്ച് ഇ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയില്‍ നിന്ന് ആദരമേറ്റു വാങ്ങി. രണ്ട് സ്ഥാപനങ്ങളിലെയും നിരവധി ഉദ്യോഗസ്ഥരും ദുബൈയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു. 

ജിസിസി മെന്‍സ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ 40-ാം എഡിഷന്റെ സ്‌പോണ്‍സര്‍ ആകുന്നതുമായി ബന്ധപ്പെട്ട് ഷബാബ് അല്‍ അഹ്ലി ദുബൈ ക്ലബ്ബുമായി യൂണിയന്‍ കോപ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യൂണിയന്‍ കോപിനെ തേടി ക്ലബ്ബിന്റെ ആദരമെത്തുന്നത്. ടൂര്‍ണമെന്റില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ക്ലബ്ബിനെ പിന്തുണയ്ക്കുക, ബാസ്‌കറ്റ്‌ബോള്‍ എന്ന കായികവിനോദത്തെ രാജ്യത്തും ഗള്‍ഫ് മേഖലയിലും, ലോകമെമ്പാടും പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് യൂണിയന്‍ കോപ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്. യൂണിയന്‍ കോപിന് വേണ്ടി ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകിയും, സ്‌പോര്‍ട്‌സ് ഗെയിംസ് സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും, ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഡോ. മാജിദ് സുല്‍ത്താന്‍ ബിന്‍ സുലൈമാനും ചേര്‍ന്നാണ് വിവിധ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

ഗള്‍ഫ് ഫോറത്തില്‍ നല്‍കിയ സംഭാവനയ്ക്കും പിന്തുണയ്ക്കും അല്‍ മര്‍റി യൂണിയന്‍ കോപിന് നന്ദി അറിയിച്ചു. സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുകളെ പിന്തുണയ്ക്കാനും സ്‌പോണ്‍സര്‍ ചെയ്യാന്‍ ദേശീയ കമ്പനികള്‍ മത്സരിക്കുകയാണെന്നും യുഎഇയില്‍ നടക്കുന്ന വിവിധ പരിപാടികള്‍ വിജയകരമാക്കാന്‍ രാജ്യത്തെ ജനങ്ങള്‍ കൂടെയുണ്ടെന്നതിന് തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ബാസ്‌കറ്റ്‌ബോള്‍ ഓര്‍ഗനൈസിങ് കമ്മറ്റിക്ക്  ഗള്‍ഫ് കോ -ഓപ്പറേഷന്‍ കൗണ്‍സിലിലും, ആവശ്യമായ മുന്‍കരുതല്‍, പ്രതിരോധ നടപടികളിലൂടെ കളിക്കാരെയും ജനങ്ങളെയും കൊവിഡ് മഹാമാരിയില്‍ നിന്ന് സംരക്ഷിക്കുന്ന യുഎഇ സര്‍ക്കാരിലുമുള്ള വിശ്വാസ്തിന്റെ ഫലമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ യുഎഇയെയും, ഷബാബ് അല്‍ അബ്ലി ദുബൈ ക്ലബ്ബിനെയും തെരഞ്ഞെടുത്തതെന്ന് അദ്ദേഹം വിശദമാക്കി.

Shabab Al Ahli Club honors Union Coop

ഈ മാസം നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍  ഷബാബ് അല്‍ അഹ്ലി ദുബൈ ക്ലബ്ബിനെ പിന്തുണയ്ക്കുകയാണ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ യൂണിയന്‍ കോപ് ലക്ഷ്യമിടുന്നതെന്ന് ഡോ. സുഹൈല്‍ അല്‍ ബസ്‌കതി പറഞ്ഞു. ഭരണനേതൃത്വം വിഭാവനം ചെയ്യുന്നത് അനുസരിച്ച് ഉന്നതനില കൈവരിക്കാനും, ഇതിന് പുറമെ പ്രാദേശിക സ്‌പോര്‍ട്‌സ് ക്ലബ്ബുകളെ പിന്തുണയ്ക്കാന്‍ എല്ലാ സ്ഥാപനങ്ങളെയും വകുപ്പുകളെയും പ്രചോദിപ്പിക്കുകയും ഇതിന് പിന്നിലെ ലക്ഷ്യങ്ങളാണ്. 

യൂണിയന്‍ കോപിന്റെ സാമൂഹിക ഉത്തരവാദിത്തങ്ങളുടെ ഭാഗമായി, രാജ്യത്തെ വിവിധ സ്ഥാപനങ്ങള്‍, വകുപ്പുകള്‍, അധികൃതര്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന രീതിയെ പ്രോത്സാഹിപ്പിക്കാനുള്ള യൂണിയന്‍ കോപിന്റെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഷബാബ് അല്‍ അഹ്ലി ദുബൈ ക്ലബ്ബിന് പിന്തുണ നല്‍കാനുള്ള ഉടമ്പടിയെന്ന് ഡോ. ബസ്തകി ചൂണ്ടിക്കാട്ടി. പൊതുജ താല്‍പ്പര്യം സംരക്ഷിക്കുന്ന നേട്ടങ്ങള്‍ സ്വന്തമാക്കുക എന്നതും ഈ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ഉദ്ദേശിക്കുന്നു. സഹായം നല്‍കാനും സമൂഹത്തെ സ്വാധീനിക്കുന്ന തരത്തില്‍ പങ്കുവഹിക്കാനുമുള്ള യൂണിയന്‍ കോപിന്റെ ലക്ഷ്യത്തെ പുനരുജ്ജീവിപ്പിക്കുക, രാജ്യത്തെ നൂതന വികസനങ്ങള്‍ക്കും മാറ്റങ്ങള്‍ക്കുമൊപ്പം സഞ്ചരിക്കാനുള്ള ഭരണനേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളില്‍പ്പെടുന്നു. യുവജനങ്ങളുടെ കായിക, സാംസ്‌കാരിക ഉന്നമനത്തിനുള്ള അന്തരീക്ഷം ഒരുക്കുന്ന ഷബാബ് അല്‍ അഹ്ലി ദുബൈ ക്ലബ്ബിന്റെ കര്‍ത്തവ്യത്തില്‍ യൂണിയന്‍ കോപിന് വിശ്വാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

യൂണിയന്‍ കോപിന് നല്‍കിയ ആദരവിനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിനും ഷബാബ് അല്‍ അഹ്ലി ക്ലബ്ബിന് ഡോ. അല്‍ ബസ്തകി നന്ദി അറിയിച്ചു. കായികവിനോദങ്ങളുടെ വികസനത്തിനായി രണ്ട് സ്ഥാപനങ്ങളും നടത്തുന്ന പ്രയത്‌നങ്ങള്‍ക്ക് പിന്തുണ നല്‍കാനും ചാമ്പ്യന്‍ഷിപ്പില്‍ ഉയര്‍ന്ന നേട്ടം കൈവരിക്കാനും ഈ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്നും രണ്ട് വിഭാഗങ്ങളുടെയും അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താനാകുമെന്നും ഡോ അല്‍ ബസ്തകി കൂട്ടിച്ചേര്‍ത്തു.
 

Follow Us:
Download App:
  • android
  • ios