ദുബായ്: ഗള്‍ഫ് മലയാളികളെ സമ്പാദ്യ ശീലം പഠിപ്പിച്ച ചാവക്കാടുകാരനെ പരിചയപ്പെടാം. ലേബര്‍ക്യാമ്പുകളും താമസയിടങ്ങളും കയറിയിറങ്ങി ഷംസുദ്ദീന്‍ സാധാരണകാര്‍ക്ക് വഴികാട്ടിയായി തുടങ്ങിയിട്ട് വര്‍ഷം 50ആയി.

അതിരുവിട്ട ചിലവുകള്‍ പ്രവാസികളെ കടക്കെണിയിലേക്ക് തള്ളുന്ന കാലത്ത് ഷംസുദ്ദീന്‍ ഗള്‍ഫു മലയാളികള്‍കളെ സമ്പാദ്യശീലം പഠിപ്പിക്കുന്ന തിരക്കിലാണ്. മലയാളികള്‍ ഗള്‍ഫ് നാടുകളില്‍ വൈറ്റ്കോളര്‍ ജോലികളില്‍ ആനന്ദം കണ്ടെത്തിയപ്പോള്‍ ലേബര്‍ ക്യാമ്പുകളിലും താമസയിടങ്ങളിലും നേരിട്ടെത്തി സാധാരണക്കാരായ തൊഴിലാളികള്‍ മുതല്‍ ഉന്നതര്‍ക്കുവരെ പണം നിക്ഷേപിക്കാനുള്ള വഴികള്‍കാട്ടിക്കൊടുക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം അമ്പതായി. ആത്മഹത്യയുടെ വക്കിലെത്തിയിരുന്ന മുന്നൂറില്‍ കൂടുതല്‍ ആളുകളുമായി നേരിട്ട്, സംസാരിച്ചതായി ഷംസുദ്ദീന്‍ പറയുന്നു.

യുഎഇയുടെ വിവിധ മേഖലകളിലായി ഇതുവരെ അഞ്ഞൂറിലേറെ സെമിനാറുകള്‍ നടത്തി. കൂടെ പ്രവാസം തിരഞ്ഞെടുത്തവരും പിന്നീട് വന്നവരും കോടീശ്വരന്മാരായപ്പോള്‍ ഷംസുദ്ദീന്റെ സമ്പാദ്യം ആയിരക്കണക്കിന് കുടുംബംഗങ്ങളുടെ പ്രാര്‍ത്ഥനയാണ്. നിരാശയിലായിരുന്ന പലർക്കും, ജീവിതത്തില്‍ പുതിയ വഴികള്‍ തുറക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യവും

ആഢംബര ജീവിതത്തോടുള്ള അഭിനിവേശം ഗള്‍ഫുകാരുടെ കുടുംബംഗങ്ങളില്‍ പകര്‍ച്ചവ്യാധി പോലെ വ്യാപിക്കുന്ന കാലത്താണ് ശംസുദ്ദീന്‍റെ സേവനം ആശ്വാസമാകുന്നത്. പ്രവാസലോകത്തെത്തുന്ന പുതുതലമുറയ്ക്കും സാമ്പത്തിക ആസ്രൂണത്തെക്കുറിച്ച് വാരാന്ത്യങ്ങളില്‍ ക്ലാസുകളെടുക്കുകയാണ് എഴുപത്തിനാലുകാരനായ ഷംസുദ്ദീന്‍.