പൗരന്മാരുടെ കടങ്ങളുമായി ബന്ധപ്പെട്ട 120 കേസുകള്‍ തീര്‍പ്പാക്കുന്നതിനാണ് പണം അനുവദിച്ചത്.

ഷാര്‍ജ: പൗരന്മാര്‍ക്ക് സുസ്ഥിരവും മാന്യവുമായ ജീവിതം പ്രദാനം ചെയ്യുന്നതിനായി 6.31 കോടി ദിര്‍ഹം അനുവദിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശ പ്രകാരം ഷാര്‍ജ ഡെബ്റ്റ് സെറ്റില്‍മെന്റ് കമ്മറ്റിയാണ് (എസി ഡി എസ് സി) ഇതിനുള്ള അനുമതി നല്‍കിയത്.

പൗരന്മാരുടെ കടങ്ങളുമായി ബന്ധപ്പെട്ട 120 കേസുകള്‍ തീര്‍പ്പാക്കുന്നതിനാണ് പണം അനുവദിച്ചത്. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളുടെ കടങ്ങള്‍ സര്‍ക്കാര്‍ അടയ്ക്കുമെന്ന് ഷാര്‍ജ അമീരി കോടതി ചീഫും കമ്മറ്റി തലവനുമായ റാഷിദ് അഹമ്മദ് ബിന്‍ അല്‍ ശൈഖ് സ്ഥിരീകരിച്ചു. കമ്മറ്റിയുടെ ഡെബ്റ്റ് റീപെയ്‌മെന്റ് സംവിധാനത്തില്‍ നിന്ന് ഇതുവരെ 1,827 പൗരന്മാര്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്. ആകെ 901, 499,153 ദിര്‍ഹത്തിന്റെ കടങ്ങള്‍ തീര്‍പ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റമദാന്‍: യുഎഇയിലെ രണ്ട് എമിറേറ്റുകള്‍ കൂടി പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ദുബൈ: ദുബൈയിലും അജ്മാനിലും റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രണ്ട് എമിറേറ്റുകളിലെയും മാനവവിഭവശേഷി വിഭാഗമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് ജോലി സമയം. വെള്ളിയാഴ്ചകളില്‍ ജീവനക്കാര്‍ക്ക് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പ്രവൃത്തി സമയം പ്രഖ്യാപിച്ചിരിക്കുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ തൊഴിലുടമകള്‍ക്ക് ജോലി സമയം തീരുമാനിക്കാം. ദുബൈയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ആവശ്യമെങ്കില്‍ ഫ്‌ലെക്‌സിബിള്‍ ജോലി സമയത്തിനും റിമോട്ട് വര്‍ക്കിങ് സംവിധാനം നടപ്പിലാക്കാനും അനുമതി നല്‍കിയിട്ടുണ്ട്.