Asianet News MalayalamAsianet News Malayalam

ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി അന്തരിച്ചു; മൂന്ന് ദിവസത്തെ ദുഃഖാചരണം

മരണപ്പെട്ട ഡെപ്യൂട്ടി ഭരണാധികാരിയുടെ കുടുംബത്തോടും ബന്ധുക്കളോടും ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് അനുശോചനമറിയിച്ചു. മൃതദേഹം യു.എ.ഇയില്‍ എത്തുന്നതു മുതല്‍ മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. 

Sharjah Deputy Ruler passes away three day mourning declared
Author
Sharjah - United Arab Emirates, First Published Jul 9, 2020, 10:19 PM IST

ഷാര്‍ജ: ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അഹ്‍മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചു. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ദീവാനില്‍ നിന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുണ്ടായത്. വ്യാഴാഴ്ച ലണ്ടനില്‍ വെച്ചായിരുന്നു അന്ത്യമെന്ന് ഷാര്‍ജ മീഡിയാ ഓഫീസ് അറിയിച്ചു. 

മരണപ്പെട്ട ഡെപ്യൂട്ടി ഭരണാധികാരിയുടെ കുടുംബത്തോടും ബന്ധുക്കളോടും ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് അനുശോചനമറിയിച്ചു. മൃതദേഹം യു.എ.ഇയില്‍ എത്തുന്നതു മുതല്‍ മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ എമിറേറ്റില്‍ ദേശീയ പതാക പകുതി താഴ്‍ത്തിക്കെട്ടും. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഫോണിലൂടെ മാത്രമേ അനുശോചനം സ്വീകരിക്കുകയുള്ളൂവെന്നും ഔദ്യോഗിക പ്രസ്താവന പറയുന്നു. ഇതിനായുള്ള നമ്പറുകള്‍ പിന്നീട് പ്രഖ്യാപിക്കും. 

Follow Us:
Download App:
  • android
  • ios