മസാജ്, സ്പാ, തെറാപ്പി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ബിസിനസ് കാര്‍ഡുകള്‍ ഇവര്‍ വിതരണം ചെയ്തിരുന്നു. ഇതുകണ്ട് മസാജിനായി എത്തുന്നവരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി അവരില്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് സംഘം ചെയ്തിരുന്നത്.

ഷാര്‍ജ: മസാജ് സേവനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളെ കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന അഞ്ചംഗ ഏഷ്യന്‍ സംഘം യുഎഇയില്‍ അറസ്റ്റില്‍. വ്യാജ മസാജ് പാര്‍ലര്‍ നടത്തിയ സംഘത്തെ ഷാര്‍ജ പൊലീസാണ് പിടികൂടിയത്. 

മസാജ്, സ്പാ, തെറാപ്പി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ബിസിനസ് കാര്‍ഡുകള്‍ ഇവര്‍ വിതരണം ചെയ്തിരുന്നു. ഇതുകണ്ട് മസാജിനായി എത്തുന്നവരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി അവരില്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് സംഘം ചെയ്തിരുന്നത്. റോള പ്രദേശത്ത് പ്രതികളിലൊരാള്‍ ഇത്തരത്തില്‍ ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നെന്ന് ഷാര്‍ജ പൊലീസ് സിഐഡി വിഭാഗം ഡയറക്ടര്‍ കേണല്‍ ഒമര്‍ അബു സഊദ് പറഞ്ഞു. 

വയറിലൊളിപ്പിച്ച് കൊണ്ടുവന്ന മയക്കുമരുന്ന് ഗുളികകളുമായി പ്രവാസി യുവാവ് വിമാനത്താവളത്തില്‍ പിടിയിലായി

അന്വേഷണത്തിനായി നിയോഗിച്ച പ്രത്യേക സുരക്ഷാ സംഘം പ്രതിയുടെ താമസസ്ഥലം കണ്ടെത്തി. അവിടെ നടത്തിയ പരിശോധനയില്‍ നിരവധി ബിസിനസ് കാര്‍ഡുകള്‍ കണ്ടെത്തി. പലതരത്തിലും വലിപ്പത്തിലുമുള്ള കത്തികളും ഇവിടെ നിന്ന് കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മറ്റ് പ്രതികളെ കുറിച്ചും വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു. തുടര്‍ നിയമനടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

യുഎഇയില്‍ വിപിഎന്‍ ഉപയോഗിച്ച് പോണ്‍ വീഡിയോ കണ്ടാല്‍ നാല് കോടി രൂപ വരെ പിഴ!

ഒമാനില്‍ പ്രവാസി യുവാവ് ഭൂഗര്‍ഭ വാട്ടര്‍ ടാങ്കില്‍ മുങ്ങി മരിച്ചു

മസ്‍കത്ത്: പ്രവാസി യുവാവ് ഭൂഗര്‍ഭ വാട്ടര്‍ ടാങ്കില്‍ മുങ്ങി മരിച്ചു. ഒമാനിലെ നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍ ഖാബില്‍ വിലായത്തിലായിരുന്നു ദാരുണമായ അപകടം ഉണ്ടായത്. ഇവിടെയുള്ള ഒരു ഫാമില്‍ സ്ഥാപിച്ചിരുന്ന ഭൂഗര്‍ഭ വാട്ടര്‍ ടാങ്കിലാണ് പ്രവാസി മുങ്ങിമരിച്ചതെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി പ്രസ്‍തവനയില്‍ പറയുന്നു.

മരണപ്പെട്ടത് ഏഷ്യക്കാരനാണ്. ഇയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെ മറ്റ് വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റിയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഔദ്യോഗിക പ്രസ്‍താവനയില്‍ വ്യക്തമാക്കി.