ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റായ സഫാരിയുടെ 'വിൻ 15 ടൊയോട്ട ഫോര്‍ച്യൂണറിന്റെ' മൂന്നാമത്തെ നറുക്കെടുപ്പ് ഷാർജ മുവൈലയിലെ സഫാരി മാളിൽ വെച്ച് നടന്നു. ഷാർജ ഇക്കണോമിക് ഡിപ്പാർട്മെൻറ് പ്രതിനിധി ഖാലിദ് അൽ അലിയ്ക്കൊപ്പം സഫാരി മാനേ‍ജ്‍മെന്റ് പ്രതിനിധികളും സന്നിഹിതരായ മൂന്നാമത്തെ നറുക്കെടുപ്പിൽ രണ്ട് പേരാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകള്‍ സമ്മാനമായി നേടിയത്. 

ആകെ എട്ട്  നറുക്കെടുപ്പിലൂടെ 15 ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകളാണ് സഫാരി സമ്മാനമായി നൽകുന്നത്. നറുക്കെടുപ്പിൽ വിജയികളായ സയ്യിദ് അലി കദം അലി മൊണ്ഡൽ (കൂപ്പൺ നമ്പർ - 0773760) നയന മറ്റത്തിൽ  (കൂപ്പൺ നമ്പർ - 0785609) തുടങ്ങിയവർക്ക് 2020 മോഡൽ ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകൾ സമ്മാനമായി ലഭിക്കും.