Asianet News MalayalamAsianet News Malayalam

ഷാര്‍ജയില്‍ ഇനി താമസക്കാര്‍ക്ക് ചെലവേറും; പാര്‍ക്കിങിന് പണമടയ്ക്കണം

മാസത്തില്‍ കുറഞ്ഞത് 300 ദിര്‍ഹമെങ്കിലും അധിക ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

Sharjah to close sandy lots and parking will be expensive
Author
First Published Dec 6, 2022, 10:35 PM IST

ഷാര്‍ജ: ഷാര്‍ജയില്‍ ഇനി പാര്‍ക്കിങിന് പണമടയ്ക്കണം. ഒഴിഞ്ഞ സ്ഥലങ്ങളിലെ സൗജന്യ പാര്‍ക്കിങ് സംവിധാനങ്ങള്‍ അടച്ചുപൂട്ടുന്നതോടെ ഇനി താമസക്കാര്‍ക്ക് പാര്‍ക്കിങിന് ചെലവേറും. വാഹനം പാര്‍ക്ക് ചെയ്യാന്‍ താമസക്കാര്‍ പണം നല്‍കിയുള്ള പൊതു പാര്‍ക്കിങോ സ്വകാര്യ പാര്‍ക്കിങോ തേടേണ്ടി വരും. നിയമലംഘകരെ കണ്ടെത്താന്‍ അധികൃതര്‍ നിരീക്ഷണം ശക്തമാക്കും.

മാസത്തില്‍ കുറഞ്ഞത് 300 ദിര്‍ഹമെങ്കിലും അധിക ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഷാര്‍ജയിലെ വിവിധ ഭാഗങ്ങളില്‍ ഒഴിഞ്ഞ സ്ഥലങ്ങളിലും മറ്റും സൗജന്യമായി പാര്‍ക്ക് ചെയ്യാമായിരുന്നു. ഈ സ്ഥലങ്ങള്‍ ഓരോന്നായി അടച്ചുകൊണ്ടിരിക്കുകയാണ്. എമിറേറ്റിന്റെ സൗന്ദര്യവത്കരണവും യാത്രക്കാരുടെ സൗകര്യവും പരിഗണിച്ചാണ് പാര്‍ക്കിങ് ഏരിയകള്‍ വികസിപ്പിക്കുന്നത്. നിലവില്‍ ഷാര്‍ജയില്‍  57,000 പൊതു പാര്‍ക്കിങുകള്‍ ഉണ്ട്. ഒക്ടോബറില്‍ മാത്രം 2,440 പുതിയ പാര്‍ക്കിങ് സ്ഥലങ്ങള്‍ തയ്യാറാക്കി. സൗജന്യമായി പാര്‍ക്ക് ചെയ്തിരുന്ന 53 സ്ഥലങ്ങള്‍ അടച്ചു. ഇവിടെ സ്വകാര്യ പാര്‍ക്കിങ് നിര്‍മ്മിക്കാന്‍ നഗരസഭ അനുമതി നല്‍കിയിരിക്കുകയാണ്. 

Read More -  വ്യാജ ഇ-മെയില്‍ വിലാസമുണ്ടാക്കി കമ്പനിയെ പറ്റിച്ച പ്രവാസി ജയിലിലായി; ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തും

അതേസമയം യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഷാർജയിൽ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയിൽ 50 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് ഷാർജ എക്സിക്യൂട്ടീവ് കൌണ്‍സിന്‍റെയാണ് തീരുമാനം. ഡിസംബർ ഒന്നിന് മുൻപുള്ള നിയമലംഘനങ്ങൾക്കാണ് ഇളവ് ബാധകം. ജനുവരി 20 വരെ പിഴ അടയ്ക്കാം. ഇക്കാലയളവിലെ നിയമലംഘനത്തിന്‍റെ പേരിൽ വാഹനം പിടിച്ചെടുക്കില്ലെന്നും ട്രാഫിക് പോയിന്‍റ് റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.

Read More -  ഷാര്‍ജ പൊലീസില്‍ 2000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഭരണാധികാരിയുടെ അംഗീകാരം

അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നീ എമിറേറ്റുകളിലും ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബിയില്‍ ട്രാഫിക് പിഴകള്‍ നേരത്തെ അടച്ചു തീര്‍ക്കുന്നവര്‍ക്ക് ഇളവുകള്‍ നിലവിലുണ്ട്. നിയമലംഘനങ്ങള്‍ നടത്തി 60 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കുന്നവര്‍ക്ക് 35 ശതമാനം ഇളവാണ് അബുദാബിയില്‍ ലഭിക്കുക. 60 ദിവസത്തിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ പിഴ അടച്ചു തീര്‍ത്താല്‍ 25 ശതമാനം ഇളവാണ് ലഭിക്കുന്നത്. അബുദാബി സര്‍ക്കാരിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയോ പോലീസിന്റെ കസ്റ്റമര്‍ സര്‍വീസ് പ്ലാറ്റ്‌ഫോമുകള്‍ മുഖേനയോ പിഴകള്‍ അടയ്ക്കാം. 


 

Follow Us:
Download App:
  • android
  • ios