അല്‍ബദീഅ് പാലസിലാണ് ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയത്. ഷാര്‍ജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ഉപഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസാമി എന്നിവരും മറ്റ് പ്രമുഖരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അജ്മാന്‍ റൂളേഴ്‌സ് കോര്‍ട്ടിലാണ് അജ്മാന്‍ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് കൂടിക്കാഴ്ച നടത്തിയത്. 

ഷാര്‍ജ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഷാര്‍ജയിലെയും അജ്മാനിലെയും ഭരണാധികാരികളെ സന്ദര്‍ശിച്ചു. വെള്ളിയാഴ്ചയായിരുന്നു കൂടിക്കാഴ്ച. പരസ്പരമുള്ള സാഹോദര്യം പുതുക്കുന്നതിന്റെ ഭാഗമായാണ് സുപ്രീം കൗണ്‍സില്‍ അംഗങ്ങളായ ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി, അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍നുഐമി എന്നിവരെ സന്ദര്‍ശിച്ചത്. 

ബ്രിട്ടീഷ് സൈനിക യൂണിഫോമിലുള്ള ശൈഖ് മുഹമ്മദിന്റെ ചിത്രം വൈറല്‍; ഒപ്പമുള്ളത് മറ്റൊരു രാജ്യത്തിന്റെ ഭരണാധികാരി

അല്‍ബദീഅ് പാലസിലാണ് ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയത്. ഷാര്‍ജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ഉപഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസാമി എന്നിവരും മറ്റ് പ്രമുഖരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അജ്മാന്‍ റൂളേഴ്‌സ് കോര്‍ട്ടിലാണ് അജ്മാന്‍ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് കൂടിക്കാഴ്ച നടത്തിയത്. 

'ഇന്നലെ കഴിഞ്ഞതു പോലെ'; ഇരട്ടക്കുട്ടികളുടെ ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ ചിത്രവുമായി ശൈഖ് ഹംദാന്‍

വെള്ളിയാഴ്ച മുതല്‍ മൂന്ന് ദിവസം ഖസ് ര്‍ അല്‍ദൈദില്‍ പൗരന്മാരുമായും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട. പ്രസിഡന്റിനെ കാണാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ അല്‍ ദൈദ് ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്യണം. ഇവര്‍ അല്‍ഹുസ്ന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കുകയും വേണം.

(ചിത്രം- അജ്മാൻ റൂലേഴ്സ്​ കോർട്ടിൽ ഭരണാധികാരിയുമായി കൂടിക്കാഴ്ചക്കെത്തിയ ശൈഖ്​ മുഹമ്മദ്​ കുട്ടികളോടൊപ്പം)

യുഎഇ മുന്നേറും, നയിക്കാന്‍ ശൈഖ് മുഹമ്മദ്; ഇനി എംബിഇസഡ് ഭരണകാലം

അബുദാബി: യുഎഇയെ നയിക്കാന്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ (Sheikh Mohamed bin Zayed Al Nahyan). ലോകത്തിലെ തന്നെ ശക്തനായ നേതാക്കളിലൊരാളായ ശൈഖ് മുഹമ്മദ് യുഎഇയുടെ നേതൃപദവിയിലേക്ക് എത്തുമ്പോള്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമെന്ന് ഉറപ്പ്. അബുദാബി കിരീടാവകാശി എന്ന പദവിയില്‍ നിന്നാണ് എംബിഇസഡ് എന്ന് അറിയപ്പെടുന്ന ശൈഖ് മുഹമ്മദ് യുഎഇ പ്രസിഡന്റാകുന്നത്. 2019ല്‍ ന്യൂയോര്‍ക്ക് ടൈംസ് ഏറ്റവും ശക്തനായ അറബ് ഭരണാധികാരിയായും ടൈം മാഗസിന്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരില്‍ ഒരാളായും ശൈഖ് മുഹമ്മദിനെ തെരഞ്ഞെടുത്തിരുന്നു.

1961 മാര്‍ച്ച് 11നാണ് രാഷ്ട്രപിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മൂന്നാമത്തെ മകനായി ശൈഖ് മുഹമ്മദ് ജനിച്ചത്. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അബുദാബി ഭരണാധികാരിയുടെ കിഴക്കന്‍ മേഖല പ്രതിനിധിയായി അല്‍ ഐനില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ശൈഖ് മുഹമ്മദിന്റെ ജനനം. 10 വയസ്സുവരെ മൊറോക്കോയിലെ റബാത്തിലെ റോയല്‍ അക്കാദമിയില്‍ വിദ്യാഭ്യാസം. 1979 ഏപ്രിലില്‍ യുകെയിലെ പ്രശസ്തമായ സാന്‍ഹര്‍സ്റ്റ് റോയല്‍ മിലിട്ടറി അക്കാദമിയില്‍ നിന്ന് ബിരുദം നേടി. സാന്‍ഹര്‍സ്റ്റില്‍ പഠിക്കുമ്പോള്‍ ഫ്‌ലയിങ് പാരച്യൂട്ട് പരിശീലനങ്ങളും ഗസല്ലെ സ്‌ക്വാഡ്രണ്‍ ഉള്‍പ്പെടെയുള്ള വിമാനങ്ങളും ഹെലികോപ്റ്ററുകളും പറപ്പിക്കാന്‍ പരിശീലനവും നേടി. 

2003 നവംബറിലാണ് അബുദാബി ഡെപ്യൂട്ടി കിരീടാവകാശിയായി നിയമിതനായത്. ശൈഖ് സായിദിന്റെ നിര്യാണത്തോടെ 2004 നവംബര്‍ മൂന്നിന് അബുദാബി കിരീടാവകാശിയായി നിയമിക്കപ്പെട്ടു. 2005 ജനുവരിയില്‍ യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനായി. കഴിഞ്ഞ വര്‍ഷം ജനറല്‍ പദവിയിലേക്ക് ഉയര്‍ന്നു. 2004 മുതല്‍ അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമാണ്. ശൈഖ് മുഹമ്മദിന്റെ നേതൃമികവ് സായുധസേനയുടെ വികാസത്തില്‍ സുപ്രധാന പങ്കുവഹിച്ചു.

യുഎഇ പ്രസിഡൻ്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദിന്‍റെ നിര്യാണത്തെ തുടര്‍ന്നാണ് അബുദാബി കിരീടാവകാശിയായിരുന്ന ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇയുടെ പുതിയ പ്രസിഡന്‍റാകുന്നത്. യുഎഇയുടെ രൂപീകരണത്തിന് ശേഷമുള്ള രണ്ടാമത്തെ പ്രസിഡന്റാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. 2004 നവംബര്‍ മൂന്നിനാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ യുഎഇയുടെ ഭരണാധികാരിയായി സ്ഥാനമേറ്റെടുത്തത്. യുഎഇ സ്ഥാപകനും ആദ്യ ഭരണാധികാരിയുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം ഭരണം ഏറ്റെടുത്തത്. 2004 നവംബര്‍ രണ്ടിനായിരുന്നു ശൈഖ് സായിദ് വിടപറഞ്ഞത്.