ദുബായ്: കരിപ്പൂര്‍ വിമാന ദുരന്തത്തിലും മഴക്കെടുതി മൂലമുണ്ടായ മരണങ്ങളിലും അനുശോചനം അറിയിച്ച് അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍‍. ട്വിറ്ററിലൂടെയാണ് ശൈഖ് മുഹമ്മദ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സന്ദേശമയച്ചത്. 

വിമാന, മഴക്കെടുതി ദുരന്തങ്ങളില്‍ അനുശോചനം രേഖപ്പെടുത്തിയ ശൈഖ് മുഹമ്മദ് ഈ ദുരിതകാലത്ത് ഞങ്ങളുടെ പ്രാര്‍ത്ഥനകളില്‍ നിങ്ങളും ഉണ്ടാകുമെന്നും ട്വീറ്റ് ചെയ്തു. അറബിക്കും ഇംഗ്ലീഷിനും പുറമെ ഇന്ത്യന്‍ ഭാഷകളിലും അനുശോചന സന്ദേശം പങ്കുവെച്ചിട്ടുണ്ട്. 

കരിപ്പൂര്‍ വിമാന ദുരന്തം; അനുശോചനമറിയിച്ച് ഖത്തര്‍ അമീര്‍

കരിപ്പൂര്‍ വിമാനാപകടത്തില്‍ അനുശോചനമറിയിച്ച് കുവൈത്ത് കിരീടാവകാശി